1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2016

സ്വന്തം ലേഖകന്‍: രാജ്യം വരള്‍ച്ചയില്‍ പൊരിയുമ്പോള്‍ ധോണിയുടെ സ്വിമ്മിംഗ് പൂളില്‍ ഒരു ദിവസം പാഴാക്കുന്നത് 15,000 ലിറ്റര്‍ വെള്ളം. ഝാര്‍ഖണ്ഡ് കടുത്ത വരള്‍ച്ചയിലൂടെ കടന്നു പോകുമ്പോള്‍ ധോണി വെള്ളം ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം.

ധോണിയുടെ റാഞ്ചിയിലെ വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ ദിവസവും 15,000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതായാണ് അയല്‍ക്കാര്‍ ആരോപിക്കുന്നത്. കടുത്ത വരള്‍ച്ച നേരിടുന്ന സമയത്താണ് ദിവസവും സ്വിമ്മിംഗ്പൂള്‍ നിറയ്ക്കുന്നതിന് 15,000 ലിറ്റര്‍ വെള്ളം വീതം ഉപയോഗിക്കുന്നത്. സമീപവാസികള്‍ ഒരിറ്റ് വെള്ളത്തിനായി അലയുമ്പോഴാണ് ധോണിയുടെ വെള്ളം ദുരുപയോഗം ചെയ്യല്‍.

തങ്ങള്‍ക്ക് നാല് കുഴല്‍കിണറുകളുണ്ടെന്നും എന്നാല്‍ അവയിലൊന്നും വെള്ളമില്ലെന്നും ധോണിയുടെ അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ അടുത്തുള്ള ധോണിയുടെ വീട്ടില്‍ ദിവസവും ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം ദുരുപയോഗം ചെയ്യുന്നുവെന്ന് ധോണിയുടെ അയല്‍വാസിയായ രാജു ശര്‍മ്മ എന്നയാള്‍ പറഞ്ഞു.

5,000 ത്തോളം ആളുകള്‍ വെള്ളമില്ലാതെ ഇവിടെ മാത്രം കഷ്ടപ്പെടുകയാണ്. എന്നാല്‍ ധോണിയുടെ വക്താവ് വാര്‍ത്തകള്‍ നിഷേധിച്ചു. ധോണി സ്ഥലത്തുള്ളപ്പോള്‍ മാത്രമേ പൂള്‍ നിറയ്ക്കാറുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ആരോപണത്തെക്കുറിച്ച് ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.