1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2018

സ്വന്തം ലേഖകന്‍: ശ്രീലങ്ക പാര്‍ലമെന്റ് പ്രസിഡന്റ് പിരിച്ചുവിട്ടത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി; സിരിസേനയ്ക്ക് തിരിച്ചടി. പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്ക പാര്‍ലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് സുപ്രീം കോടതി വിധിച്ചു. സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ഐകകണ്‌ഠ്യേനയാണ് പ്രസിഡന്റിന്റെ നടപടിക്കെതിരെ വിധിയെഴുതിയത്. കാലാവധി അവസാനിക്കാന്‍ നാലര വര്‍ഷം ബാക്കിയിരിക്കെയാണ് പ്രസിഡന്റ് ഈ നടപടി കൈക്കൊണ്ടതെന്നു ബെഞ്ച് ചൂണ്ടിക്കാട്ടി.

ശ്രീലങ്കയിലെ 225 അംഗ പാര്‍ലമെന്റ് പിരിച്ചുവിട്ട് ജനുവരി 5 ന് പുതിയ തിരഞ്ഞെടുപ്പു നടത്താനുള്ള സിരിസേനയുടെ നവംബര്‍ 9 ലെ ഉത്തരവിനെതിരെ 13 ഹര്‍ജികളാണു സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നത്. നവംബര്‍ 13ന് സിരിസേനയുടെ നടപടി മരവിപ്പിച്ചു കൊണ്ട് കോടതി ഇടക്കാല ഉത്തരവു നല്‍കിയിരുന്നു. ഈ ഇടക്കാല ഉത്തരവു നല്‍കിയ 3 ജഡ്ജിമാര്‍ കൂടി ഉള്‍പ്പെടുന്ന ഏഴംഗ ബെഞ്ചാണ് വിശദമായ വാദം കേട്ടശേഷം വിധി പറഞ്ഞത്.

സിരിസേന ഒക്ടോബര്‍ 26 ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ പുറത്താക്കി മഹിന്ദ രാജപക്ഷെയെ അവരോധിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. രാജപക്ഷെ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തില്‍ തോറ്റു. തുടര്‍ന്നാണ് സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് ഉത്തരവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.