1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2016

സ്വന്തം ലേഖകന്‍: ജഡ്ജിയുടെ സാന്നിധ്യമില്ലാത്ത വിവാഹ മോചനം അനുവദിക്കാന്‍ ഫ്രാന്‍സ്, നടപടി വിവാഹ മോചനം ലളിതമാക്കാന്‍. ദമ്പതിമാര്‍ക്ക് ജഡ്ജിയുടെ സാന്നിധ്യത്തില്‍ അല്ലാതെ ഉഭയസമ്മത പ്രകാരം വിവാഹ മോചനം അനുവദിക്കാനാണ് ഫ്രഞ്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.

വിവാഹ മോചന നടപടികള്‍ ലളിതവും വേഗത്തിലുമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ അധോസഭയില്‍ ഇതേക്കുറിച്ച് ചര്‍ച്ചയും ആരംഭിച്ചു.

നോട്ടറി ഓഫീസില്‍ 50 യൂറോ വിവാഹ മോചനത്തിനു ചെലവാകുമെന്ന് നിയമ മന്ത്രി ഴാങ് ജാക്വെസ് ഉര്‍വോയാസ് പറഞ്ഞു. ദമ്പതികളുടെ മക്കള്‍ ആവശ്യപ്പെട്ടാല്‍ മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തില്‍ വാദം കേള്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കുട്ടികളുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കുന്നതാകും പുതിയ നീക്കമെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.