1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2019

സ്വന്തം ലേഖകന്‍: അസമില്‍ നിന്നും ജമ്മുകശ്മീരില്‍ നിന്നും തിരിച്ചുപോകാന്‍ വിദേശ മാധ്യമപ്രവര്‍ത്തകരോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. അസം ‘സംരക്ഷിത മേഖലയായി’ പ്രഖ്യാപിച്ചിട്ടുണ്ട് എന്നു പറഞ്ഞാണ് വിദേശ മാധ്യമപ്രവര്‍ത്തകരെ സംസ്ഥാനത്തുനിന്നും പുറത്താക്കുന്നതെന്ന് അസം ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അസമില്‍ റിപ്പോര്‍ട്ടു ചെയ്യാനായെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങുകയും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ക്ലിയറന്‍സ് വാങ്ങുകയും വേണം.

സര്‍ക്കാറില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയേ അസം സന്ദര്‍ശിക്കാവൂവെന്നറിഞ്ഞ എ.പി മാധ്യമപ്രവര്‍ത്തകര്‍ സ്വയം അവിടെ നിന്നു തിരിച്ചുപോന്നതായി അസോസിയേറ്റഡ് പ്രസ് അറിയിച്ചു. അസം പൊലീസ് സംരക്ഷണത്തിലാണ് എ.പി മാധ്യമപ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ട് വരെ പോയതെന്നും അവിടെ നിന്നും ദല്‍ഹിയിലേക്ക് അയക്കുകയാണുണ്ടായതെന്നുമാണ് അസം ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

19 ലക്ഷം പേര്‍ പുറത്തായ അസം ദേശീയ പൗരത്വ പട്ടിക അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്‍.ആര്‍.സി പുറത്തുവിട്ടതിന്റെ പിറ്റേദിവസം സെപ്റ്റംബര്‍ ഒന്നിന് വിദേശ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞ് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ രംഗത്തുവന്നിരുന്നു.

അസമില്‍ വിദേശ മാധ്യമപ്രവര്‍ത്തകരെ വിലക്കുന്നുവെന്ന അസം ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ നാലിന് വിദേശകാര്യ മന്ത്രാലയം വക്താവ് തള്ളിയിരുന്നു. ‘റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന തരത്തിലുള്ള യാതൊരു പ്രസ്താവനയും മന്ത്രാലയമോ ആഭ്യന്തര മന്ത്രാലയമോ പുറത്തിറക്കിയിട്ടില്ല,’ എന്നായിരുന്നു പ്രസ്താവന.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.