1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2018

സ്വന്തം ലേഖകന്‍: കര്‍ശന നിലപാടുമായി കേരള സര്‍ക്കാര്‍; രോഗികളെ വലച്ച ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും സര്‍ക്കാര്‍ ഡോക്ടര്‍മാരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചത്.

സമരം പ്രഖ്യാപിച്ചതിലുള്ള വിയോജിപ്പ് കെകെ ശൈലജ ടീച്ചര്‍ ചര്‍ച്ചയില്‍ പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് ഡോക്ടര്‍മാരുടെ സമരം മാന്യതയില്ലായ്മയായി മാറിയത് എന്ന് മന്ത്രി കൃത്യമായി ബോധ്യപ്പെടുത്തി. ആര്‍ദ്രം പദ്ധതിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സഹകരിക്കും. അവധിയെടുത്താല്‍ സര്‍ക്കാര്‍ പകരം സംവിധാനമൊരുക്കും. നാല് ദിവസമായി നടന്നുവന്ന സമരമാണ് കെജിഎംഒഎ പിന്‍വലിച്ചത്.

കുടുബാരോഗ്യ കേന്ദ്രങ്ങളില്‍ 3 ഡോക്ടര്‍മാരെ ഉറപ്പുവരുത്തും. ഇവര്‍ അവധിയെടുത്താല്‍ പകരം സംവിധാനമൊരുക്കും. രോഗികള്‍ വര്‍ധിക്കുന്ന അവസരത്തില്‍ കുറവുള്ള സ്ഥലത്തുനിന്ന് ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കും. സസ്‌പെന്റ് ചെയ്ത ഡോക്ടര്‍മാര്‍ തൃപ്തികരമായ മറുപടി നല്‍കിയാല്‍ തുടര്‍നടപടികള്‍ ഒഴിവാക്കും എന്നിങ്ങനെ നിരവധി തീരുമാനങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടായതാണ് റിപ്പോര്‍ട്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.