1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2016

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കോള്‍ സെന്ററുകളിലെ ഇംഗ്ലീഷ് ഉച്ചാരണത്തെ പരിഹസിച്ച് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ ഉച്ചാരണരീതിക്കെതിരെയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ട്രംപിന്റെ പരിഹാസം.

അതേസമയം, ഇന്ത്യ മഹത്തായ രാജ്യമാണെന്നും നേതാക്കളോട് തനിക്ക് പ്രശ്‌നമില്ലെന്നും ട്രംപ് പറയുന്നു. ഡെലവെയറില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോലി അവസരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ പങ്കിട്ടെടുക്കുന്നതിനെയാണ് ട്രംപ് കണ്‍വന്‍ഷനില്‍ വിമര്‍ശിച്ചത്. തൊഴിലവസരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്ന സ്വന്തം നേതാക്കളെയാണ് ഇതില്‍ പഴിക്കേണ്ടതെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയിയെ ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ് വ്യവസായത്തിന്റെ കേന്ദ്രമായ ഡെലവെയറില്‍ ജനവികാരം മുതലെടുക്കാനുള്ള ശ്രമമാണ് ട്രംപിന്റെ പ്രസംഗമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ കുടിയേറ്റക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും വിരുദ്ധമായ നിലപാടെടുത്ത് വെട്ടിലായ ട്രംപ് ഇതാദ്യമായാണ് ഇന്ത്യന്‍ കോള്‍ സെന്ററുകളെ പിടികൂടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.