1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2018

സ്വന്തം ലേഖകന്‍: പാകിസ്താന്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കശ്മീരിലേക്ക് തീവ്രവാദികളെ അയക്കുന്നത് നിര്‍ത്താന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത്. പാകിസ്താന്‍ ശരിക്കും സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഇന്ത്യയിലേയ്ക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുകയാണ്.വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അധികവും നടക്കുന്നത് നുഴഞ്ഞുകയറ്റം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയില്‍ സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. ഇത് ജീവന്റെയും സ്വത്തിന്റെയും നാശത്തിന് കാരണമാകുന്നു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞങ്ങളും പ്രതികരിക്കും. അതിര്‍ത്തി കടന്നുള്ള തീവ്രവാദം അടിയന്തിരമായി അവസാനിപ്പിക്കണം. നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള ക്യാമ്പുകളിലാണ് തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നത്.

ഈ ക്യാമ്പുകളില്‍ നിന്നാണ് ജമ്മുകശ്മീരിലേക്ക് നുഴഞ്ഞകയറ്റം നടക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത് അവസാനിപ്പിച്ചാല്‍ അതിര്‍ത്തിയില്‍ സമധാനം ഉണ്ടാകുമെന്ന് ഉറപ്പുതരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചത് സമാധാനത്തിന്റെ വില ജനങ്ങളെ മനസിലാക്കിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.