1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2015

ഒരാളെ പോലെ ഏഴു പേരുണ്ടെന്നാണല്ലോ പറയുന്നത്. ആ പറയുന്നത് ശരിയാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ പോലിരിക്കുന്ന ഒരാളെ കണ്ടെത്തി, ഇനി ബാക്കിയുള്ളവരെ കണ്ടെത്തിയാല്‍ മതി. കാനഡയിലെ ഒന്റാരിയോയിലാണ് ചാണ്ടിയുടെ അപരനെ കണ്ടെത്തിയത്.

ഫ്രീലാന്‍സ് ഫോട്ടോഗ്രഫറായ വിനോദ് ജോണാണ് ഉമ്മന്‍ ചാണ്ടിയുടെ അപരനെ ക്യാമറയില്‍ പകര്‍ത്തിയത്. വിനോദ് പകര്‍ത്തിയ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി.

കേരളത്തിലെ ഒട്ടുമിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇന്ന് ഈ വാര്‍ത്ത വന്നിട്ടുണ്ട്. ഒന്റാരിയോ നഗരത്തില്‍ ലണ്ടന്‍ എന്ന് പേരുള്ള ഒരു സ്ഥലമുണ്ട്. ഇവിടെവെച്ചാണ് ഇയാളുടെ പടം എടുത്തതെന്ന് വിനോദ് പറഞ്ഞു. അപരന്റെ പേരൊന്നും വിനോദിനും അറിയില്ല. യാദൃശ്ചികമായി നടന്നു വരുന്നത് കണ്ടപ്പോള്‍ ഫോട്ടോ എടുത്തതാണ്.

ഉമ്മന്‍ ചാണ്ടി ട്രാക്ക് സ്യൂട്ടുമിട്ട് തലയില്‍ തൊപ്പി വെച്ച് ഒരു ജാക്കറ്റുമിട്ടാല്‍ ഡിറ്റോ ഇതുപോലെയിരിക്കും. കേരളത്തില്‍ ഇങ്ങനെയൊരാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഉമ്മന്‍ചാണ്ടി ഡോ
പ്പിള്‍ഗ്യാങറായ ഇയാള്‍ക്ക് അറിയാമോ എന്തോ ? എന്താണേലും ഉമ്മന്‍ ചാണ്ടി തന്റെ അപരനെക്കുറിച്ച് ഇപ്പോള്‍ അറിഞ്ഞിട്ടുണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.