1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2017

 

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഡോറിസ് കൊടുങ്കാറ്റിന്റെ താണ്ഡവം കരുതിയിരിക്കാന്‍ മുന്നറിയിപ്പ്, കടുത്ത മഴക്കും മഞ്ഞുവീഴ്ചക്കും സാധ്യത. വരും ദിവസങ്ങളില്‍ കടുത്ത കാലാവസ്ഥ നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പു നല്‍കിയ കാലാവസ്ഥാ വിദഗ്ദര്‍ വെള്ളപ്പൊക്കം, വൈദ്യുതി തടസം, ഗതാഗതക്കുരുക്ക്, തുടങ്ങിയവയ്ക്കു സാധ്യതയുണ്ടെന്നും അറിയിച്ചു. മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ ആഞ്ഞടിക്കുന്ന ഡോറിസ് കൊടുങ്കാറ്റ് ശൈത്യകാലത്തെ ഏറ്റവും അപകടകാരിയായ കാറ്റാണെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കി.

കടുത്ത മഴയ്ക്കും മഞ്ഞിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. യുകെ തീരങ്ങളില്‍ ‘കാലാവസ്ഥാ ബോംബ്’ ആഞ്ഞുപതിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. അറ്റ്‌ലാന്‍ഡിക്കില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായി യുകെയുടെ കിഴക്കന്‍ തീരത്ത് ആഞ്ഞടിക്കുമെന്നാണു സൂചന. ലീഡ്‌സ് ബ്രാഡ്‌ഫോര്‍ഡ് വിമാനത്താവളത്തില്‍ ശക്തമായ കാറ്റിനെ തുടര്‍ന്നു വിമാനങ്ങള്‍ക്കു കൃത്യമായ ലാന്‍ഡിങ് സാധ്യമായില്ല. കനത്ത മഞ്ഞുവീഴ്ചയ്ക്കു സാധ്യതയുള്ളതിനാല്‍ റോഡ് ഗതാഗതം തടസപ്പെടും.

ശക്തമായ കാറ്റില്‍ പറന്നുവരുന്ന മരക്കൊമ്പുകളും മറ്റും വസ്തുക്കളും ദേഹത്തു വീഴാതെ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. ഡോറിസിന്റെ ഗതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും വ്യാഴാഴ്ച രാവിലെ കാറ്റ് വീശിത്തുടങ്ങുമെന്നാണ് പ്രവചനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.