1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2015

സ്വന്തം ലേഖകന്‍: മദ്യലഹരിയില്‍ ആനയെ ഇക്കിളിയിടാന്‍ ശ്രമിച്ച ശ്രീലങ്കന്‍ സ്വദേശിയായ യുവാവ് ആശുപത്രിയിലായി. ശ്രീലങ്കയിലെ ഉദവാലവേ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. ഇരുനൂറ്റമ്പതോളം കാട്ടാനകള്‍ താമസിക്കുന്ന റിസര്‍വ് വനമാണിത്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ക്ക് സന്ദര്‍ശിക്കാന്‍ എത്തിയ യുവാവ് മദ്യലഹരിയില്‍ ആനയുടെ മുന്നില്‍ ചെന്ന് അതിനെ ഇക്കിളിയിടാനും പ്രകോപിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ ആദ്യമൊന്നും ആന തിരിഞ്ഞു നോക്കിയില്ല. ഇതോടെ ഇയാള്‍ ആനയുടെ മുന്നില്‍ പോയി നിവര്‍ന്ന് കിടക്കുകയായിരുന്നു. ഒടുവില്‍ ക്ഷമ നശിച്ച ആന ഉച്ചത്തില്‍ അലറുകയും പെട്ടെന്ന് തുമ്പിക്കൈ കൊണ്ട് യുവാവിനെ വലിച്ച് മാറ്റുകയും ചെയ്തു. സംഭവം കണ്ടു നിന്നവര്‍ ആനയെ ഓടിച്ചു വിട്ട ശേഷം പരുക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി. ഭാഗ്യം കൊണ്ടു മാത്രമാണ് യുവാവിന് ജീവന്‍ തിരിച്ചു കിട്ടിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവം കണ്ടു നിന്നവര്‍ ഇതിന്റെ ദൃശ്യങ്ങളെല്ലാം മൊബൈലില്‍ പകര്‍ത്തി യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. യുവാവും ആനയും കാട്ടിക്കൂട്ടിയ വിക്രിയകളെല്ലാം യൂട്യൂബില്‍ വല്‍ ഹിറ്റാണിപ്പോള്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.