1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2016

അലക്‌സ് വര്‍ഗീസ്: വിവിധ ഭാഷാദേശതലത്തിലുള്ള ജനവിഭാഗങ്ങളെ ക്രിസ്തുവില്‍ ഒന്നായികണ്ടുകൊണ്ട് കരുണയുടെയും സാഹോദര്യത്തിന്റെയും സുവിശേഷം പകര്‍ന്നുനല്‍കുകവഴി യൂറോപ്പിന്റെ നവസുവിശേഷവത്കരണരംഗത്ത് മാര്‍ഗദീപമായി നിലകൊള്ളുന്ന റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യു കെ ടീം നയിക്കുന്ന ‘ഡ്രോപ്‌സ് ഓഫ് മേഴ്‌സി ‘ ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ (ഡിസംമ്പര്‍ 3) ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കും. സാല്‍ഫോഡ് രൂപതാ ബിഷപ്പ് ജോണ്‍ അര്‍നോള്‍ഡ് കണ്‍വെന്‍ഷനില്‍ പ്രത്യേക ശുശ്രൂഷകള്‍ നയിക്കും.പതിമൂന്ന് വയസ്സുമുതലുള്ള ആര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന ധ്യാനം രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ശുശ്രൂഷയിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു…

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:
SS PETER &PAUL
PARK ROAD
PENDLETON
M6 8JR

കൂടൂതല്‍ വിവരങ്ങള്‍ക്ക് ;
ഫാ.ടോണി. 07800639296
ജിതിന്‍ സാജു . 07711262496

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.