1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2016

സ്വന്തം ലേഖകന്‍: 2,000 കോടിയുടെ മയക്കുമരുന്നു വേട്ട, ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണിയും ഭര്‍ത്താവും സംശയത്തിന്റെ നിഴലില്‍. ഈ മാസം താനേ പോലീസ് പിടികൂടിയ 20 ടണ്‍ എഫേഡ്രിനുമായി ബന്ധപ്പെട്ട കേസില്‍ മയക്കുമരുന്നു കള്ളക്കടത്ത് സംഘത്തിന്റെ കേന്ദ്രകണ്ണി മമതയുടെ ഭര്‍ത്താവ് വിക്കി ഗോസ്വാമിയാണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

ബുധനാഴ്ച അന്വേഷണോദ്യോഗസ്ഥര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മയക്കുമരുന്നിന്റെ കേന്ദ്രബിന്ദു കെനിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിക്കി ഗോസ്വാമിയാണ്. 1997 ല്‍ മയക്കുമരുന്ന് കടത്തിയതിന് ദുബായില്‍ അറസ്റ്റിലായ വിക്കി 15 വര്‍ഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. ഇതിന് ശേഷം മമതയുമായി നെയ്‌റോബിയിലേക്ക് കടക്കുകയായിരുന്നു ഇയാള്‍.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അമേരിക്കയിലെയും താനെയിലെയും പോലീസ് തേടുന്ന കുറ്റവാളിയാണ് വിക്കി. മമതാ കുല്‍ക്കര്‍ണ്ണിക്ക് എതിരേയും തെളിവുകളുള്ളതായി താനേ പോലീസ് ഉന്നതോദ്യോഗസ്ഥര്‍ പറയുന്നു. അമേരിക്കയിലെ മയക്കുമരുന്നു വിരുദ്ധ സമിതിയില്‍ നിന്നുമാണ് വിക്കിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

90 കളില്‍ ബോളിവുഡിനെ തന്റെ മേനീ സൗന്ദര്യം കൊണ്ട് തീ പിടിപ്പിച്ച മമതാ കുല്‍ക്കര്‍ണ്ണി ഏറെക്കാലമായി അഭിനയ രംഗത്ത് സജീവമല്ല. വിക്കിക്ക് ഇന്റര്‍പോള്‍ നോട്ടീസ് ഉള്ളതിനാല്‍ കെനിയയില്‍ നിന്ന് ദുബായിലും സിംഗപ്പൂരിലും ദക്ഷിണാഫ്രിക്കയിലും അമേരിക്കയിലുമെല്ലാം ഇടപാടുകാരുമായി കൂടിക്കാഴ്ചക്ക് പോകാറുള്ളത് മമതയാണെന്നാണ് പോലീസ് സംശയിക്കുന്നത്.

മഹാരാഷ്ട്രയിലെ മയക്കുമരുന്ന് നെറ്റ് വര്‍ക്ക് നിയന്ത്രിക്കുന്നതും മമതയാണ്. ബാങ്ക് ഇടപാടുകള്‍ക്ക് ഇവരുടെ പേരാണ് വിക്കി ഉപയോഗിക്കുന്നത്. മയക്കുമരുന്ന് വില്‍പ്പനയിലൂടെ വന്‍തുകയാണ് ദമ്പതികള്‍ സമ്പാദിക്കുന്നതെന്നും പണമിടപാട് ഹവാലവഴിയാണ് നടത്തുന്നതെന്നും പോലീസ് സംശയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.