1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2017

സ്വന്തം ലേഖകന്‍: തെലുങ്ക് സിനിമാ ലോകത്തെ പിടിച്ചു കുലുക്കി മയക്കു മരുന്നു വിവാദം, സൂപ്പര്‍ താരമടക്കം 12 പേര്‍ക്ക് നോട്ടീസ്. ലഹരി ഇടപാട് കേസില്‍ താരങ്ങളടക്കം സിനിമാ രംഗത്തെ 12 പേര്‍ക്കു തെലങ്കാന എക്‌സൈസ് വകുപ്പ് നോട്ടിസ് അയച്ചു. തെലുങ്കിലെ സൂപ്പര്‍താരം രവി തേജ, സംവിധായകന്‍ പുരി ജഗന്നാഥ്, നടിമാരായ ചാര്‍മി, മുമൈദ്ഖാന്‍ തുടങ്ങി 12 പേര്‍ക്കാണ് നോട്ടീസ് അയച്ചത്.

ജൂലൈ 19നും 27നും ഇടയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആറു നടന്‍മാരും ഒരു സംവിധായകനും നോട്ടിസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. മലയാളികള്‍ക്ക് സുപരിചിതരായ തരുണ്‍ കുമാര്‍, നവ്ദീപ് എന്നിവരുടെ പേരും കേസുമായി ബന്ധപ്പെട്ട് പുറത്തു വന്നിട്ടുണ്ട്. നൃത്ത സംവിധായകന്‍ ശ്യാം കെ നായിഡു, സംവിധായകന്‍ ചിന്ന ധര്‍മ്മറാവു, നടന്‍ സുബ്ബരാജു, ഗായകന്‍ ആനന്ദ് കൃഷ്ണ നന്ദു എന്നിവരുടെ പേരും പട്ടികയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ താരങ്ങള്‍ ആരോപണങ്ങള്‍ നിഷേധിച്ചു. നേരത്തെ സിനിമാ മേഘലയിലെ നിരവധി പ്രമുഖര്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൊക്കൈന്‍, എല്‍എസ്ഡി സ്റ്റാംബ്, എംഡിഎംഎ മുതല്‍ മറ്റു പ്രദേശിക മയക്കുമരുന്നുകള്‍ വരെ ഉപയോഗിക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മയക്കുമരുന്ന് കേസില്‍ താരങ്ങള്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളും പണം കൈമാറ്റം ചെയ്തതിന്റെ തെളിവുകളും താരങ്ങള്‍ക്കെതിരെ ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വില്‍ക്കുന്നയാളില്‍ നിന്ന് അത് കൈപ്പറ്റുന്ന താരങ്ങളുടെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ദൃശ്യങ്ങളും കൈവശമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.