1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2015

ദുബായ് വിമാനത്താവളത്തില്‍ ഇനി ലഗേജ് സ്‌കാനിംഗിനായി കാത്ത് നില്‍ക്കേണ്ടി വരില്ല. മൂന്നു മിനിറ്റു കൊണ്ട് ലഗേജ് സ്‌കാന്‍ ചെയ്യുന്ന സ്മാര്‍ട്ട് കസ്റ്റംസ് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റമാണ് ദുബായ് വിമാനത്താവളത്തില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്നത്. ബാഗേജിനുള്ളിലുള്ള വസ്തുക്കള്‍ എന്തൊക്കെയാണെന്ന് കൃത്യമായി കാണാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ സ്‌കാനിംഗ് സംവിധാനം. എക്‌സ്‌റേ പോലെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനമുള്ളതിനാല്‍ ഇനി മുതല്‍ യാത്രക്കാരുടെ ബാഗേജുകള്‍ തുറന്നു പരിശോധിക്കേണ്ട ആവശ്യം വരില്ല. ഇതുവഴിയായി യാത്രക്കാരുടെ സ്വകാര്യതയ്ക്ക് സംരക്ഷണം നല്‍കാനും സാധിക്കും.

ദുബായ്് കസ്റ്റംസ് വകുപ്പിലെ ജീവനക്കാരനായ അഹമ്മദ് ഷെഹസാദാണ് ഈ സംവിധാനം വികസിപ്പിച്ചത്. ഡിഎക്‌സ്ബി രണ്ടാം ടെര്‍മിനലിലെ ഇന്‍സ്‌പെക്ഷന്‍ മാനേജരാണ് ഷെഹസാദ്.

എത്ര ബാഗുകള്‍ പരിശോധിച്ചെന്നും ഏതിനൊക്കെയാണ് പോസീറ്റീവ് നെഗറ്റീവ് റിസല്‍റ്റുകള്‍ ഉണ്ടായതെന്നും ഈ സ്‌കാനര്‍ രേഖപ്പെടുത്തും. പീക്ക് ടൈമുകളിലും മറ്റും യാത്രക്കാരുടെ എണ്ണം സൂക്ഷിക്കാന്‍ ഇത് സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.

ഏകദേശം രണ്ടു വര്‍ഷത്തോളം എടുത്താണ് താനി സംവിധാനം വികസിപ്പിച്ചതെന്ന് ഷെഹസാദ് പറയുന്നു. ഇതിന്റെ രൂപീകരണ വേളയില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നെന്നും മാനേജ്‌മെന്റിന്റെ പിന്തുണകൊണ്ടും സ്ഥിരത കൊണ്ടും ബുദ്ധിമുട്ടുകളെ തരണം ചെയ്യാന്‍ സാധിച്ചുവെന്നും ഷെഹസാദ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.