1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2015

ദുബായ് അല്‍എയിന്‍ ഹൈവേയിലെ വേഗപരിധി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി പുതുക്കി നിശ്ചയിച്ചു. കഴിഞ്ഞ കാലത്തായി ഇ66 എന്നറിയപ്പെടുന്ന ഈ ഹൈവേയിലുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ആര്‍ടിഎ ഈ തീരുമാനം എടുത്തത്. നിലവില്‍ 120 കിലോ മീറ്റര്‍ പെര്‍ അവര്‍ എന്നത് 100 ആക്കിയാണ് കുറച്ചിരിക്കുന്നത്. പുതിയ വേഗ പരിധി ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും.

ആര്‍ടിഎയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കൂടിയാണ് അവരീ പ്രഖ്യാപനം നടത്തിയത്. ഈ ഹൈവേ മുഴുവനായിട്ടുമല്ല മറിച്ച് എമിറേറ്റ്‌സ് റോഡ് ഇന്റര്‍ചെയ്ഞ്ച് മുതല്‍ ബു കദ്‌റ ഇന്റര്‍ചെയ്ഞ്ച് വരെയാണ് വേഗപരിധി ബാധകമാകുക.

ട്രാഫിക് അപകടങ്ങളുടെ പേരില്‍ തുടര്‍ച്ചയായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന പ്രദേശമാണിത്. കാറുകള്‍ തലകീഴായി മറിയുന്നതും വാഹനങ്ങള്‍ കൂട്ടയിടി നടത്തുന്നതും ഈ റോഡില്‍ പതിവാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.