1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2019

സ്വന്തം ലേഖകന്‍: സൗദിയില്‍ ഈ മാസം ഇരുപത്തിയേഴ് മുതല്‍ ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്‍പത്തിയൊന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് തുടക്കത്തില്‍ ടൂറിസ്റ്റു വിസകള്‍ അനുവദിക്കുക. ഒരു വര്‍ഷ കാലാവധിയുള്ള വിസയാണ് അനുവദിക്കുക.

സെപ്തംബര്‍ ഇരുപത്തിയേഴ് മുതലാണ് വിസകള്‍ അനുവദിക്കുക. മൂന്നൂറ് റിയാലായിരിക്കും ടൂറിസ്റ്റ് വിസ ചാര്‍ജ്. നൂറ്റി നാല്‍പ്പത് റിയാല്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ചാര്‍ജായും നല്‍കണം. തുടക്കത്തില്‍ അന്‍പത്തിയൊന്ന് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുക. മുന്നൂറ്റി അറുപത് ദിവസമാകും അനുവദിക്കുന്ന വിസയുടെ കാലാവധി. ഈ കാലയളവിനിടയില്‍ ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാന്‍ അനുവാദമുണ്ടാകും.

എന്നാല്‍ ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും പരമാവധി തങ്ങാവുന്ന കാലം തൊണ്ണൂറ് ദിവസമായിരിക്കും. വര്‍ഷത്തില്‍ രാജ്യത്ത് ആകെ തങ്ങാവുന്ന ദിനങ്ങള്‍ നൂറ്റി എണ്‍പത് ദിവസമായിരിക്കുമെന്നും വ്യവസ്ഥയുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. പ്രത്യേകം തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിമാനത്താവളങ്ങളില്‍ ഓണ്‍അറൈവല്‍ വിസയും അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. ടൂറിസ്റ്റു വിസയുമായി ബന്ധപ്പെട്ട് പുതുതായി ഒന്നും കൈകൊണ്ടിട്ടില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.