TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2019

സ്വന്തം ലേഖകന്‍: ദുബായ് തീരത്ത് മുട്ടയിടാന്‍ ഹോക്‌സ്ബില്‍ കടലാമകളുടെ തിക്കും തിരക്കും; അപൂര്‍വ കാഴ്ച കാണാന്‍ കാഴ്ചക്കാരുടെ തിരക്ക്. തീരത്ത് കൂട്ടത്തോടെ മുട്ടയിടാന്‍ ഹോക്‌സ്ബില്‍ കടലാമകള്‍ എത്തി. സെപ്റ്റംബര്‍ വരെ ഇതുതുടരും. അത്യപൂര്‍വമായ ഈ കടലാമകളുടെ പ്രിയപ്പെട്ട താവളമാണ് ദുബൈ തീരം. മുട്ടകള്‍ വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തിറങ്ങാന്‍ 50 മുതല്‍ 60 ദിവസം വരെയെടുക്കും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ മണ്ണില്‍ നിന്നു പുറത്തുവന്ന് കടലിലേക്കു നീങ്ങുന്നു.

മണിക്കൂറുകളോളം തുടര്‍ച്ചയായി തുഴയാന്‍ ഇവയ്ക്കാകും. ആമകള്‍ക്കും മുട്ടകള്‍ക്കും സുരക്ഷയൊരുക്കാന്‍ ദുബൈയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആമകള്‍ കൂട്ടത്തോടെ എത്തുന്നതും നൂറുകണക്കിനു കുഞ്ഞുങ്ങളുമായി മടങ്ങുന്നതും കൗതുകകരമായ കാഴ്ചയാണ്.

വലിയ തുഴ പോലുള്ള കൈകളും കട്ടിയുള്ള പുറംതോടും അല്‍പം പരന്ന ശരീരവുമുള്ള ഇവയുടെ സംരക്ഷണത്തിന് ദേശീയ കര്‍മപരിപാടികള്‍ക്ക് യുഎഇ തുടക്കം കുറിച്ചിട്ടുണ്ട്. മുട്ടയിട്ടു വിരിഞ്ഞു മടങ്ങുന്നതുവരെയുള്ള കാലം അധികൃതരുടെ സൂക്ഷ്മനിരീക്ഷണത്തിലായിരിക്കും.ആമകളുടെ താവളത്തിലേക്ക് ആരും അതിക്രമിച്ചു കയറാതിരിക്കാന്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുകയും സന്ദര്‍ശകര്‍ക്കു ബോധവല്‍ക്കരണം നടത്തുകയും ചെയ്യും.

ബീച്ചിനു സമീപം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. മണല്‍ കൊണ്ട് പ്രത്യേകരീതിയില്‍ അതിരുകള്‍ തിരിച്ച് ആമകള്‍ക്കു സുരക്ഷിതമേഖലയൊരുക്കുന്നു. സന്ദര്‍ശകരെ ഇവിടേക്കു കടത്തിവിടില്ല. ലോകത്ത് ഏഴിനം കടലാമകള്‍ ഉള്ളതില്‍ വംശനാശം സംഭവിക്കുന്നവയാണ് ഹോക്‌സ്ബില്‍, ഗ്രീന്‍ ഇനങ്ങള്‍. എന്നാല്‍ ഇവ രണ്ടും യുഎഇ തീരങ്ങളിലെത്താറുണ്ട്. മനുഷ്യരും മൃഗങ്ങളും കടലാമകള്‍ക്ക് വന്‍ഭീഷണിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

ബ്രെക്‌സിറ്റ് തീയതി നീട്ടണമെന്ന തെരേസ മേയുടെ ആവശ്യത്തിന് പച്ചക്കൊടി വീശി യൂറോപ്യന്‍ യൂണിയന്‍; അടുത്തയാഴ്ച നിര്‍ണായക ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ്
ബ്രെക്‌സിറ്റ് തീയതി നീട്ടണമെന്ന തെരേസ മേയുടെ ആവശ്യത്തിന് പച്ചക്കൊടി വീശി യൂറോപ്യന്‍ യൂണിയന്‍; അടുത്തയാഴ്ച നിര്‍ണായക ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ്
വിശന്നുപൊരിഞ്ഞ് ഭക്ഷണം ചോദിച്ചാല്‍ മര്‍ദ്ദനവും കുരുമുളക് സ്‌പ്രേയും; യൂട്യൂബ് വീഡിയോക്കായി ദത്തെടുത്ത ഏഴു കുരുന്നുകളെ ക്രൂരമായി പീഡിപ്പിച്ച് അമേരിക്കന്‍ വനിത അറസ്റ്റില്‍
വിശന്നുപൊരിഞ്ഞ് ഭക്ഷണം ചോദിച്ചാല്‍ മര്‍ദ്ദനവും കുരുമുളക് സ്‌പ്രേയും; യൂട്യൂബ് വീഡിയോക്കായി ദത്തെടുത്ത ഏഴു കുരുന്നുകളെ ക്രൂരമായി പീഡിപ്പിച്ച് അമേരിക്കന്‍ വനിത അറസ്റ്റില്‍
ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് പ്രഖ്യാപിച്ച് സൗദി തൊഴില്‍ മന്ത്രാലയം; ഒമ്പത് പ്രവാസി തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇളവ്
ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് പ്രഖ്യാപിച്ച് സൗദി തൊഴില്‍ മന്ത്രാലയം; ഒമ്പത് പ്രവാസി തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇളവ്
‘സലാം സമാധാനം, ഞങ്ങള്‍ ഒപ്പമുണ്ട്,’ രാജ്യത്തെ മുസ്‌ലീം സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മുന്‍പേജ് മാറ്റിവെച്ച് ന്യൂസിലന്‍ഡിലെ പത്രങ്ങള്‍
‘സലാം സമാധാനം, ഞങ്ങള്‍ ഒപ്പമുണ്ട്,’ രാജ്യത്തെ മുസ്‌ലീം സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മുന്‍പേജ് മാറ്റിവെച്ച് ന്യൂസിലന്‍ഡിലെ പത്രങ്ങള്‍
ചടങ്ങില്‍ ഹുറിയത്ത് നേതാക്കളുടെ സാന്നിധ്യം; പാകിസ്ഥാന്റെ ദേശീയ ദിന ചടങ്ങ് ഇന്ത്യ ബഹിഷ്‌ക്കരിക്കും
ചടങ്ങില്‍ ഹുറിയത്ത് നേതാക്കളുടെ സാന്നിധ്യം; പാകിസ്ഥാന്റെ ദേശീയ ദിന ചടങ്ങ് ഇന്ത്യ ബഹിഷ്‌ക്കരിക്കും
250മത് വിമാനവും സ്വന്തമാക്കി ഖത്തര്‍ എയര്‍വെയ്‌സ്; ദോഹയിലെത്തിയ എയര്‍ബസ് എ 350ന് വന്‍ വരവേല്‍പ്പ്
250മത് വിമാനവും സ്വന്തമാക്കി ഖത്തര്‍ എയര്‍വെയ്‌സ്; ദോഹയിലെത്തിയ എയര്‍ബസ് എ 350ന് വന്‍ വരവേല്‍പ്പ്
ഇനി പുതിയ ഇന്നിംഗ്‌സ്; ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു: മോദിയില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ക്രിക്കറ്റ് താരം
ഇനി പുതിയ ഇന്നിംഗ്‌സ്; ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു: മോദിയില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ക്രിക്കറ്റ് താരം
ഫുട്‌ബോള്‍ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ ചവച്ച് തുപ്പിയ ച്യൂയിംഗത്തിന്റെ വില മൂന്നേമുക്കാല്‍ കോടി രൂപ!
ഫുട്‌ബോള്‍ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ ചവച്ച് തുപ്പിയ ച്യൂയിംഗത്തിന്റെ വില മൂന്നേമുക്കാല്‍ കോടി രൂപ!
മുനമ്പം മനുഷ്യക്കടത്ത്; പ്രധാന പ്രതിയടക്കം ആറു പേരെ പൊലീസ് പിടികൂടി; ഇത് ദേശീയ ഏജന്‍സികള്‍ അന്വേഷിക്കേണ്ട ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി
മുനമ്പം മനുഷ്യക്കടത്ത്; പ്രധാന പ്രതിയടക്കം ആറു പേരെ പൊലീസ് പിടികൂടി; ഇത് ദേശീയ ഏജന്‍സികള്‍ അന്വേഷിക്കേണ്ട ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി
More Stories..