1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2018

സ്വന്തം ലേഖകന്‍: ദുബായിലെ ചെറുകിട പലചരക്കു കടകളുടെ രൂപഭാവങ്ങളില്‍ അടിമുടി അഴിച്ചുപണി; മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി കച്ചവടക്കാര്‍ക്ക് തിരിച്ചടിയാകും. അബുദാബിക്ക് പിന്നാലെ ദുബായിലെ ഗ്രോസറികളുടെയും ഘടന പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി അധികൃതരുടെ പരിശോധനകള്‍ തുടരുന്നു. ഗ്രോസറികള്‍ക്ക് രാജ്യാന്തര നിലവാരം വരുത്തുകയാണ് അധികൃതരുടെ ഉദ്ദേശം.

ഇതിന്റെ ഭാഗമായി അധികൃതര്‍ ഇതുവരെ 15 ശില്‍പശാലകള്‍ നടത്തി. കൂടാതെ, 532 സന്ദര്‍ശനങ്ങളും നടത്തി. ദുബായിലെ ഗ്രോസറികള്‍ ഭൂരിഭാഗവും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് നടത്തിവരുന്നത്. അടുത്തകാലത്ത് സൂപ്പര്‍ മാര്‍ക്കറ്റുകളുടെ എണ്ണം വര്‍ധിച്ചത് ഇവര്‍ക്ക് തിരിച്ചടിയായിരുന്നു. അതിനു പിന്നാലെയാണ് പുതിയ നടപടി.

അധികൃതര്‍ പുതിയ മാനദണ്ഡം നടപ്പിലാക്കാന്‍ വന്‍ തുക ഗ്രോസറികള്‍ക്ക് ആവശ്യമായി വരും. ഇത് നടത്തിപ്പുകാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ചെറുകിട പലവ്യഞ്ജന സ്ഥാപനങ്ങളുടെ പുറംഭാഗം, ഉള്‍വശം എന്നിവ മിനുക്കുകയും ഘടനയില്‍ മാറ്റം വരുത്തുകയും വേണമെന്നതാണ് ദുബായ് സാമ്പത്തിക വിഭാഗത്തിന്റെ നിര്‍ദേശം. ലൈസന്‍സ് പുതുക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കണം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.