1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2020

സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രവാസികൾക്ക് നിയമസഹായം നൽകാനുള്ള സംവിധാനമാണ് പ്രവാസി ഭാരത് സഹായതാ കേന്ദ്രം (പിബിഎസ്കെ) വഴി നടപ്പാക്കുന്നതെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിനു ശേഷം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ജെഎൽടിയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രമാണ് കോൺസുലേറ്റിലേക്കു മാറ്റിയത്. ആളുകൾക്ക് എത്താൻ ബുദ്ധിമുട്ടായതിനിലാണിത്. പ്രധാനമായും സാധാരണ തൊഴിലാളികളെ സഹായിക്കാനാണ് കേന്ദ്രം. ചുമതലക്കാരായിരുന്ന ഏജൻസിയെ മാറ്റി കോൺസുലേറ്റ് നേരിട്ടാണ് ഇനി നടത്തിപ്പ്. നേരത്തേ ആഴ്ചയിൽ രണ്ടുദിവസം മാത്രമായിരുന്നു നിയമസഹായം കിട്ടിയിരുന്നത്. ദിവസവും നിയമ സഹായം നൽകുന്നതിന് ഏഴു അഭിഭാഷകരുമായും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

ഇതിനു പുറമേ മാനസികമായി ബുദ്ധിമുട്ടുന്നവർക്ക് കൗൺസലിങും നൽകും. ഇതിന് ഡോക്ടർമാരുടെ സഹായവും ലഭ്യമാക്കും. ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒൻപതു മുതൽ ആറുവരെയാണ് പ്രവർത്തനസമയം. വാരാന്ത്യദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ ആറുവരെയും സേവനം ലഭിക്കും.

ടോൾഫ്രീ നമ്പർ 80046342 ൽ വിളിച്ചു സേവനം ആവശ്യപ്പെടാം. മലയാളം ഉൾപ്പെടെ അഞ്ചുഭാഷകളിൽ സംവദിക്കാം. ഇതിന്റെ അടിസ്ഥാനത്തിലാവും നേരിട്ടുള്ള കൂടിക്കാഴ്ചയും കൗൺസലിങും തീരുമാനിക്കുക. അടിയന്തര ആവശ്യങ്ങൾക്കു നേരിട്ട് കേന്ദ്രത്തിൽ എത്താമെന്നും ഡോ.അമൻ പുരി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.