1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2019

സ്വന്തം ലേഖകന്‍: ദുബൈയില്‍ ആറ് വയസുകാരന്‍ സ്‌കൂള്‍ബസില്‍ ശ്വാസംമുട്ടി മരിച്ചു. തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. അല്‍മനാര്‍ ഇസ്!ലാമിക് സെന്റര്‍ മദ്രസയിലെ വിദ്യാര്‍ഥിയായിരുന്നു.

സഹപാഠികള്‍ മുഴുവന്‍ മദ്രസയില്‍ ഇറങ്ങിയപ്പോള്‍ ബസില്‍ ഉറങ്ങിപോയ കുട്ടി അകത്തുള്ളത് അറിയാതെ ഡ്രൈവര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. കടുത്തവേനലായതിനാല്‍ കുട്ടി ബസിനകത്ത് വീര്‍പ്പുമുട്ടി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.

രാവിലെ എട്ടിന് മുമ്പ് മദ്രസയില്‍ എത്തിയതാണ് ബസ്. മണിക്കൂറുകള്‍ക്ക് ശേഷം 11 മണിയോടെയാണ് കുട്ടിയെ ബസില്‍ മരിച്ച നിലയില്‍ കണ്ടത്. മുമ്പും ഗള്‍ഫില്‍ പലയിടത്തും ഇത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുഴുവന്‍ കുട്ടികളും ഇറങ്ങിയോ എന്ന് പരിശോധിക്കാതെ ബസ് ജീവനക്കാര്‍ ബസ് പൂട്ടി ഇറങ്ങരുത് എന്ന് കര്‍ശന നിര്‍ദേശവും നിലനില്‍ക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.