1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2019

സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം സ്വന്തമാക്കിയ നഗരമെന്ന പദവി ഇനി ദുബൈക്ക് സ്വന്തം; റോബോട്ടിക്‌സിലും നിര്‍മിത ബുദ്ധിയിലും ദുബൈ അതിവേഗം ബഹുദൂരം. റോബോട്ടിക്‌സിലും നിര്‍മിതബുദ്ധിയിലും ദുബൈയുടെ മുന്നേറ്റം തുടരുന്നു. രണ്ട് മേഖലകളിലും ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപമുള്ള നഗരമെന്ന പദവി ദുബൈക്ക് ലഭിച്ചു. കൂടുതല്‍ പുതിയ സംരംഭങ്ങള്‍ ഈ രംഗത്ത് ആവിഷ്‌കരിക്കുമെന്നും ദുബൈ സര്‍ക്കാര്‍ അറിയിച്ചു.

യു.എസ്, യു.കെ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെ കടത്തിവെട്ടിയാണ് റോബോട്ടിക്‌സ്, നിര്‍മിത ബുദ്ധ മേഖലകളില്‍ ദുബൈയുടെ മുന്നേറ്റം. ഉന്നതസാങ്കേതിക രംഗത്ത് പിന്നിട്ട മൂന്നു വര്‍ഷം 2160 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ദുബൈ നേടിയെടുത്തത്. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക എന്നിവിടങ്ങള്‍ ഏറെ പിറകിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 8 മുതല്‍ 10 വരെ ദുബൈയില്‍ നടക്കുന്ന നിക്ഷേപക സംഗമത്തോടനുബന്ധിച്ചാണ് കണക്കുകള്‍ പുറത്തുവിട്ടത്.

സ്മാര്‍ട് സാങ്കേതിക വിദ്യകളുമായി ദുബൈ വികസന വിപ്ലവത്തിന്റെ പാതയിലാണെന്ന് നിക്ഷേപക സംഗമത്തിന്റെ സംഘാടകര്‍ അറിയിച്ചു. സമ്പദ്ഘടനയുടെ വളര്‍ച്ചക്ക് ആധുനിക ഡിജിറ്റല്‍ സങ്കേതങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് ദുബൈ തീരുമാനം. നിര്‍മിതബുദ്ധി, ബ്ലോക്‌ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് തുടങ്ങിയവ രാജ്യത്തിന്റെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുക മാത്രമല്ല കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും അവസരമാകുമെന്നാണ് പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.