1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതിയ അതിഥിയെത്തി; വില്യം രാജകുമാരനും കേറ്റ് മിഡില്‍ടണ്‍ രാജകുമാരിക്കും ആണ്‍കുഞ്ഞ്. ഇരുവരുടെയും മൂന്നാമത്തെ കുഞ്ഞാണിത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാം കിരീടാവകാശിയാണ് കുഞ്ഞ്. പ്രാദേശികസമയം രാവിലെ 11.01നാണ് ജനനമെന്നും അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായും കെന്‍സിങ്ടണ്‍ കൊട്ടാരവൃത്തങ്ങള്‍ അറിയിച്ചു.

35കാരനായ പിതാവ് വില്യം പ്രസവ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. കുഞ്ഞിന് 3.82 കി.ഗ്രാം തൂക്കമുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ലണ്ടനിലെ ലിന്‍ഡോ വിങ് ഓഫ് സന്റെ് മേരീസ് ആശുപത്രിയിലാണ് പ്രസവം. ഒന്നാം കിരീടാവകാശിയായ ചാള്‍സ് രാജകുമാരന് താഴെ പദവിയില്‍ അഞ്ചാമത്തെ സ്ഥാനമാണ് പുതിയ കുഞ്ഞിന് ലഭിക്കുക.

ജോര്‍ജും ഷാര്‍ലറ്റുമാണ് വില്യംകേറ്റ് ദമ്പതികളുടെ ആദ്യ സന്താനങ്ങള്‍. ശനിയാഴ്ച 92 ആം ജന്മദിനം ആഘോഷിച്ച എലിസബത്ത് രാജ്ഞിയുടെ ആറാമത്തെ പേരക്കിടാവാണ് കഴിഞ്ഞ ദിവസം ജനിച്ചത്. ഡയാന രാജകുമാരിയുടെയും ചാള്‍സ് രാജകുമാരന്റെയും മകനാണ് വില്യം രാജകുമാരന്‍. വില്യം രാജകുമാരന്റെ സഹോദരന്‍ ഹാരി രാജകുമാരന്റെയും മേഗന്‍ മെര്‍ക്കിളിന്റെയും വിവാഹം അടുത്ത മാസം നടക്കാനിരിക്കുകയാണ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.