1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2017

സ്വന്തം ലേഖകന്‍: ദുല്‍ക്കര്‍ സല്‍മാനും ഭാര്യ അമാലിനും പെണ്‍മണി, അച്ഛനായതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് താരം. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ദുല്‍ക്കര്‍, മമ്മൂട്ടി, സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.

‘ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.’ ദുല്‍ക്കര്‍ ഫേസ്‌ക്കില്‍ പോസ്റ്റ് ചെയ്തു.

ഡിസംബര്‍ 2011 ലാണ് ദുല്‍ക്കറും അമാലും വിവാഹിതരാകുന്നത്. ആര്‍ക്കിടെക്റ്റായിരുന്ന അമാലിന്റെ യഥാര്‍ഥ പേര് സുഫിയ എന്നാണ്. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് അടക്കമുള്ള പല പുരസ്‌കാരങ്ങളും നേടിയ ദുല്‍ക്കറിന് യുവതാരങ്ങളിലും ഏറ്റവുമധികം ആരാധകരുള്ള താരമെന്ന വിശേഷണവും സ്വന്തം.

ദുല്‍ക്കറിന്റെ ഏറ്റവും പുതിയ ചിത്രം സിഐഎ റിലീസ് ചെയ്തതും താരം അച്ഛനായതും വെള്ളിയാഴ്ചയാണ് എന്നതാണ് മറ്റൊരു രസകരമായ കാര്യം. അമല്‍ നീരദും ദുല്‍ക്കറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ അജി മാത്യു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രം റിലീസ് കേന്ദ്രങ്ങളില്‍ മികച്ച അഭിപ്രായം നേടി രണ്ടാം ദിവസത്തേക്ക് കടക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.