1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2015

സ്വന്തം ലേഖകന്‍: ധനമന്ത്രി കെഎം മാണിയും പാലായിലെ പ്രശസ്ത കള്ളന്‍ കോരമാണിയും തമ്മിലെന്താണ്? ഈ ചോദ്യത്തിന് ശരിയായ ഉത്തരം പറയാന്‍ കഴിയുക പാലായിലെ ഡിവൈഎഫ്‌ഐക്കാര്‍ക്കാണ്. മന്ത്രി മാണിക്ക് യുഡിഎഫ് പാലായില്‍ സ്വീകരണം നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ കള്ളന്‍ കോരമാണിയെ അവതരിപ്പിച്ചത്.

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മാണിക്ക് പാലായില്‍ യുഡിഎഫ് സ്വീകരണം നല്‍കുന്നതിനെ പരിഹസിക്കാനായിരുന്നു ഡിവൈഎഫ്‌ഐ സാങ്കല്പിക കഥാപാത്രമായ കോരമാണിക്ക് സ്വീകരണം നല്‍കിയത്. വെറും കഥാപാത്രം മാത്രമല്ല കോരമാണി. സ്വീകരണം നല്‍കാനുള്ള കാരണവും ഡിവൈഎഫ്‌ഐക്കാര്‍ മെനഞ്ഞുണ്ടാക്കി.

പാലയിലെ പ്രശസ്ത കള്ളനാണ് കോരമാണി എന്നാണ് സ്വീകരണത്തിനു പിന്നിലുള്ള കഥ. 100 മോഷണങ്ങള്‍ നടത്തിയ ഭീകരനായ കള്ളനാണ് കക്ഷി. അതില്‍ 99 മോഷണങ്ങളിലും പിടിക്കപ്പെട്ടില്ല. എന്നാല്‍ 100 മത്തെ മോഷണത്തില്‍ കിണ്ടിയുമായി കൈയോടെ പിടിക്കപ്പെട്ടു. അതോടെ പിടിക്കപ്പെടാതെ 99 മോഷണങ്ങള്‍ നടത്തിയതിന്റെ പേരില്‍ കള്ളന്‍ കോരക്ക് പാലായില്‍ പൗര സ്വീകരണം നല്‍കുകയായിരുന്നു.

തുറന്ന വാഹനത്തില്‍ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നഗരപ്രദക്ഷിണം നടത്തി രാജകീയമായായിരുന്നു സ്വീകരണം. ഇത്തരം സ്വീകരണങ്ങള്‍ തനിക്ക് കൂടുതല്‍ പ്രചോദനമാണെന്ന് തട്ടി വിടാനും കോര മറന്നില്ല. സ്വീകരണത്തിന് എല്ലാവരോടും നന്ദിയും പറഞ്ഞു. സ്വീകരണം കഴിഞ്ഞു കള്ളന്‍ കോരക്ക് ഉമ്മയും ലഡുവും കൊടുത്താണ് ഡിവൈഎഫ്‌ഐക്കാര്‍ യാത്രയാക്കിയത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ നീണ്ടൂര്‍ സ്വദേശി വിനോദാണ് കള്ളനായി വേഷമിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.