1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2015

അബുദാബിയില്‍ ഇ സിഗരറ്റുകള്‍ക്ക് ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നതായി റിപ്പോര്‍ട്ട്. പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൂര്‍ണമായ സഹായങ്ങള്‍ നല്‍കുന്നതിനാണ് ഇ സിഗരറ്റുകളുടെ നിരോധനം പിന്‍വലിക്കുന്നതെന്നാണ് സൂചന. ഇ-സിഗരറ്റുകളേക്കാള്‍ ദോഷം ചെയ്യുന്നത് സിഗരറ്റുകളാണ്. ഇ സിഗരറ്റുകള്‍ നിരോധനം മൂലം ലഭ്യമാകാതെ വരികയും കുറഞ്ഞ വിലയ്ക്ക് സിഗരറ്റുകള്‍ ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അബുദാബിയില്‍ പുകവലിയുടെ തോത് വര്‍ദ്ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇസിഗരറ്റുകളുടെ നിരോധനം നീക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

ലോകത്തെല്ലായിടത്തുമുള്ള ട്രെന്‍ഡ് പുകവലിക്കാരുടെ എണ്ണം കുറയുക എന്നതാണ് എന്നാല്‍ യുഎഇയില്‍ മാത്രം ഇത് കൂടുകയായിരുന്നു. കുറഞ്ഞ വിലയ്ക്ക് പുകയില ഉത്പന്നങ്ങള്‍ ലഭ്യമാകുന്നതാണ് ഇങ്ങനെ പുകവലിക്കാരുടെ എണ്ണം കൂടാന്‍ കാരണം.

ഇ സിഗരറ്റുകളില്‍ ഉപയോഗിക്കുന്ന കെമിക്കലുകളുടെ സുരക്ഷയില്‍ ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പില്ലാത്തതിനെ തുടര്‍ന്നാണ് ഇവയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇസിഗരറ്റുകള്‍ ലഭിക്കാതെ വന്നതോടെ ആളുകള്‍ സിഗരറ്റിലേക്ക് മാറി. ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ ഹാനികരമാണെന്ന് തിരിച്ചറിഞ്ഞാണ് ആരോഗ്യ വകുപ്പിന്റെ തന്നെ ഇടപെടല്‍.

പുകവലിക്കുന്നവര്‍ക്കിടയില്‍ ഡോ ഫര്‍സലിനോസ് നടത്തിയ ഓണ്‍ലൈന്‍ സര്‍വെയില്‍ കണ്ടെത്തിയത് 81 ശതമാനം ആളുകളും ഇസിഗരറ്റിന്റെ സഹായത്തോടെ സിഗരറ്റിന്റെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കിയെന്നാണ്. പുകവലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് ചെലവാക്കുന്ന ഭീമമായ തുക ലാഭിക്കാനും നിരവധി ജീവനുകള്‍ രക്ഷിക്കാനും സിഗരറ്റിന്റെ ഉപയോഗം നിയന്ത്രിക്കുന്നത് വഴി സാധിക്കുമെന്ന് ഡോ ഫര്‍സലിനോസ് അഭിപ്രായപ്പെടുന്നു. ഇസിഗരറ്റ് വീണ്ടും വിപണയില്‍ ലഭ്യമായി തുടങ്ങുന്നതോടെ സിഗരറ്റിന്റെ ഉപയോഗം കുറയ്ക്കാനുള്ള ശ്രമമെങ്കിലും ഭൂരിഭാഗം പുകവലിക്കാരും നടത്തുമെന്നും ഡോക്ടര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.