1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2016

സ്വന്തം ലേഖകന്‍: സൗരയൂഥത്തിന് പുറത്ത് ഭൂമിയുടെ സഹോദര ഗ്രഹങ്ങളെ തിരിച്ചറിഞ്ഞതായി നാസ. സൗരയൂഥത്തിന് പുറത്ത് പുതുതായി 1284 ഗ്രഹങ്ങളെ നാസയുടെ കെപ്ലര്‍ ദൂരദര്‍ശിനി തിരിച്ചറിഞ്ഞതായി ഏജന്‍സി വെളിപ്പെടുത്തി. ഇതില്‍ ഭൂമിയോട് സാമ്യമുള്ളതും ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ളതുമായ നൂറിലധികം ഗ്രഹങ്ങളുണ്ടെന്ന് നാസ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി.

‘നമ്മെപ്പോലെതന്നെ പുറത്താരോ ഉണ്ടെന്ന പ്രതീക്ഷക്ക് ആക്കംകൂട്ടുന്നതാണ് ഈ കണ്ടത്തെല്‍. നാം പുതിയൊരു ഭൂമിയെ കണ്ടത്തെുകതന്നെ ചെയ്യും’ ഗവേഷക സംഘത്തിലെ ഒരംഗം പറഞ്ഞു. പുതിയ കണ്ടത്തെലുകളുടെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസമാണ് നാസ പുറത്തുവിട്ടത്.

ആകാശഗംഗയില്‍ മാത്രം 1000 കോടി ഭൂസമാന ഗ്രഹങ്ങളുണ്ടാകാമെന്ന് കെപ്‌ളര്‍ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന ഡോ. നെതാലി ബതാല്‍ഹ പറഞ്ഞു. ആകാശഗംഗയിലെ 24 ശതമാനം നക്ഷത്രങ്ങളെയും ഗ്രഹങ്ങള്‍ ചുറ്റുന്നുണ്ട്. ഒരുപക്ഷേ, കേവലം 11 പ്രകാശവര്‍ഷം അകലെ മറ്റൊരു ജീവഭൂമിയുണ്ടാകാന്‍ സാധ്യതയുള്ളതായും കെപ്‌ളര്‍ നേട്ടങ്ങള്‍ വിശദീകരിക്കവെ അവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം, കെപ്‌ളര്‍ ടെലിസ്‌കോപ് ഗ്രഹസമാനമായ 4300 ഓളം വസ്തുക്കളെ തിരിച്ചറിഞ്ഞിരുന്നു. ഇവയെ വിശദമായി നിരീക്ഷിച്ചാണ് 1284 എണ്ണം ഗ്രഹങ്ങള്‍ തന്നെയെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതില്‍ നൂറിലധികം ഗ്രഹങ്ങള്‍ ഭൂമിക്ക് സമാനമായ ഭാരമുള്ളവയാണ്. ഇതില്‍തന്നെ ഒമ്പതെണ്ണം നക്ഷത്രമണ്ഡലത്തില്‍ വാസയോഗ്യ മേഖലയിലുമാണ്. ഇതില്‍തന്നെ രണ്ടെണ്ണത്തില്‍ ജീവന്‍ നിലനില്‍ക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് എലന്‍ സ്റ്റിഫാന്‍ വ്യക്തമാക്കി. 2009 ല്‍ വിക്ഷേപിച്ച കെപ്‌ളര്‍ ദൂരദര്‍ശിനി ഇതിനകം 4000 ത്തിലധികം ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.