1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2015


സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ കൗണ്ടിയായ കെന്റില്‍ ഭൂമികുലുക്കും. റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തില്‍ വീടുകളും മറ്റ് വലിയ കെട്ടിടങ്ങളും കുലുങ്ങി വിറച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വെയാണ് ഭൂകമ്പം ഉണ്ടായെന്ന് സ്ഥിരീകരിച്ചതും അതിന്റെ തീവ്രത 4.2 ആണെന്നും അറിയിച്ചത്.

സാന്‍ഡ്‌വിച്ചാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടയില്‍ 15 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്നും ബിഎസ്ജി അറിയിച്ചു.

മര്‍ഗെയ്റ്റ്, കാന്റര്‍ബറി, സൗത്ത് എന്‍ഡ് ഓണ്‍ സീ, എസെക്‌സ് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഭൂകമ്പം അനുഭവപ്പെട്ടതായി പറയുന്നു.

ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി ഫോണ്‍ കോളുകള്‍ ഉണ്ടായെന്നും എന്നാല്‍ ഇതുവരെയായി അപകടങ്ങളുടെയോ പരുക്കിന്റെയോ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കെട്ടിടങ്ങള്‍ക്കോ മറ്റോ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം ഇനിയുള്ള പരിശോധനയിലെ അറിയാന്‍ സാധിക്കു. നിലവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് കെട്ടിടങ്ങള്‍ക്കും കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല.

യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിന്റെ വെബ്‌സൈറ്റില്‍ പറയുന്നത് രണ്ട് മുതല്‍ അഞ്ച് സെക്കന്‍ഡ് വരെ ഭൂമികുലുക്കം നീണ്ടു നിന്നുവെന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.