1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2017

സ്വന്തം ലേഖകന്‍: ഉത്തര കൊറിയയില്‍ ഭൂചലനം, കിമ്മിന്റെ ആണവ പരീക്ഷണങ്ങള്‍ കാരണമെന്ന് ചൈന. ഉത്തര കൊറിയയുടെ കില്‍ജു മേഖലയിലാണ് പ്രാദേശിക സമയം 8.30 ന് ഭൂചലനം അനുഭവപ്പെട്ടതായി ചൈനീസ് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ചൈനയിലെ ഭൂചലന വിഭാഗത്തിലെ ഉദ്യോസ്ഥരാണ് വടക്കന്‍ കൊറിയയില്‍ 3.4 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്.

ഉത്തര കൊറിയയുടെ ആണവായുധ പരീക്ഷണത്തെ തുടര്‍ന്നാണ് ഭൂചലനമെന്ന് ചൈന ആരോപിച്ചു. എന്നാല്‍ ആണവ പരീക്ഷണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളോട് ഉത്തര കൊറിയ പ്രതികരിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുള്ള മറുപടിയായി പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന് ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഈ മാസം ആദ്യം ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചപ്പോഴും സമാനരീതിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നതായി ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രകോപനം തുടരുന്ന ഉത്തര കൊറിയക്ക് മേല്‍ ഉപരോധവും ചൈന ഏര്‍പ്പെടുത്തി. ശുദ്ധീകരിച്ച പെട്രോളിയത്തിന്റെയും, ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും കയറ്റുമതി വെട്ടിച്ചുരുക്കാനാണ് ചൈനയുടെ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.