1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2015

സ്വന്തം ലേഖകന്‍: ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളിലും അഫ്ഗാന്‍ മേഖലയിലും ഭൂകമ്പം. ഞായറാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് ഭൂകമ്പമാപിനിയില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വടക്കുകിഴക്കന്‍ അഫ്ഗാനിസ്താനിലെ ബദക്ഷന്‍ പ്രവിശ്യയില്‍ ഭൗമോപരിതലത്തില്‍ നിന്ന് 90 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്ന് വിദഗ്ദര്‍ അറിയിച്ചു. ഡല്‍ഹി, ജമ്മു കശ്മീര്‍, ഹരിയാണ എന്നിവിടങ്ങളിലും പാകിസ്താനിലും ശക്തമായ കമ്പനങ്ങള്‍ അനുഭവപ്പെട്ടു.

കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ഒക്ടോബര്‍ 26 ന് ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പാക് പര്‍വത മേഖലയില്‍ 260 പേര്‍ മരിക്കുകയും ഗ്രാമങ്ങള്‍ നാമാവശേഷമാകുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.