1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2016

സ്വന്തം ലേഖകന്‍: ബംഗ്ലാദേശിനും ഇന്ത്യക്കുമിടയില്‍ വന്‍ ഭൂചലന സാധ്യതയെന്ന് ശാസ്ത്രഞ്ജരുടെ മുന്നറിയിപ്പ്. ബംഗ്ലാദേശ് ഭൂനിരപ്പിനു താഴെ രൂപം കൊള്ളുന്ന ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങള്‍ ഇന്ത്യയുടെ കിഴക്കന്‍ മേഖലയെ ഒന്നാകെ നശിപ്പിക്കാന്‍ ശേഷിയുള്ളതാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് 400 വര്‍ഷമായി രൂപപ്പെടുന്ന മര്‍ദ്ദമാണ്. വര്‍ഷങ്ങളായുള്ള മര്‍ദ്ദത്തിന്റെ പുറന്തള്ളല്‍ വന്‍തകര്‍ച്ചക്ക് ഇടയാക്കുമെന്നും കൊളംബിയ സര്‍വ്വകലാശാലയിലെ ജിയോഫിസിസ്റ്റ് മൈക്കല്‍ സ്‌റ്റെക്‌ലര്‍ പറഞ്ഞു.

2015 ല്‍ 9,000 പേരുടെ മരണത്തിനിടയാക്കിയ നേപ്പാള്‍ ഭൂചലനത്തെ തുടര്‍ന്ന് ഹിമാലയം വടക്കുഭാഗത്തേക്ക് തെന്നിനീങ്ങിയതിനു കാരണവും ഈ മര്‍ദ്ദമായിരുന്നു. ഇന്ത്യയിലും ബംദേശിലുമുണ്ടാകുന്ന ഭൂചലനത്തിന്റെ തീവ്രത കുറയുന്നതിനു കാരണം ബ്രഹ്മപുത്രയിലെയും ഗംഗയിലെയും ഡെല്‍റ്റകളാണെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.