1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2016

സ്വന്തം ലേഖകന്‍: വെനിസ്വലയില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ, സര്‍ക്കാര്‍ ആടിയുലയുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ രണ്ടു മാസത്തെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇടതുപക്ഷത്തിന് പ്രാമുഖ്യമുള്ള സര്‍ക്കാര്‍ താഴെയിറങ്ങണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

സര്‍ക്കാരിനെ മറിച്ചിടാന്‍ ആഭ്യന്തരശക്തികളും യു.എസും ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് മഡുറോ ആരോപിച്ചു. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ ഉത്പാദനം വര്‍ധിപ്പിക്കേണ്ടതുണ്ട്. അടിയന്തരാവസ്ഥയുടെ കാലയളവില്‍ രാജ്യത്തിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ നാഷണല്‍ അസംബ്ലിയുടെ പിന്തുണയില്ലാതെ അടിയന്തരാവസ്ഥ നടപ്പിലാക്കുന്നതിലൂടെ പ്രസിഡന്റ് അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവായ ജീസസ് ടൊറാല്‍ബ ആരോപിച്ചു. മഡുറോയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള റീക്കോള്‍ വോട്ട് ആവശ്യപ്പെട്ട് കാരക്കാസില്‍ പ്രതിഷേധ പ്രകടനങ്ങളും ശക്തമാണ്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള വെനസ്വല, ആഗോള വിപണിയിലെ വിലയിടിവിനെ തുടര്‍ന്നാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. കഴിഞ്ഞ ജനവരിയിലും രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.