1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2018

സ്വന്തം ലേഖകന്‍: ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനു നയതന്ത്ര പദവിയില്ലെന്ന് ബ്രിട്ടന്‍. 2012 മുതല്‍ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനു നയതന്ത്രപദവി നല്‍കണമെന്ന ആവശ്യം ബ്രിട്ടന്‍ നിരസിച്ചു.

അതീവ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ട് യുഎസ് അടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ അസാന്‍ജിനെതിരെയുള്ള ലൈംഗികാരോപണ കേസ് സ്വീഡന്‍ കഴിഞ്ഞയിടെ റദ്ദാക്കിയിരുന്നു. എന്നാല്‍, അറസ്റ്റ് വാറന്റ് ഒഴിവായെങ്കിലും ഇക്വഡോര്‍ എംബസിയില്‍നിന്നു പുറത്തുവന്നാല്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്യുമെന്നു ബ്രിട്ടിഷ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയാഭയം നല്‍കിയതിനെത്തുടര്‍ന്ന് അസാന്‍ജിന് ഇക്വഡോര്‍ പാസ്‌പോര്‍ട്ട് നല്‍കിയിരുന്നു. ബ്രിട്ടന്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു യുഎസിനു കൈമാറാതിരിക്കാനാണു നയതന്ത്രപദവിക്കു ശ്രമിച്ചത്. യുഎസിന്റെ ആയിരക്കണക്കിനു സൈനിക, നയതന്ത്ര രേഖകളാണു വിക്കിലീക്‌സ് പുറത്തുവിട്ടത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.