1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2015

വന്‍ തുക മുടക്കി കുട്ടികളെ സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാഭ്യാസത്തിന് അയക്കുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ ഇപ്പോഴുള്ളത് റെക്കോര്‍ഡ് വര്‍ദ്ധനയാണെന്ന് റിപ്പോര്‍ട്ട്. ടോപ് ഗ്രേഡ് മാത്രം ലക്ഷ്യമാക്കി കുട്ടികള്‍ക്കായി സ്‌കൂള്‍ തെരഞ്ഞെടുക്കുമ്പോള്‍ മാതാപിതാക്കള്‍ പരിഗണിക്കുന്നത് സ്വകാര്യ സ്‌കൂളുകളെയാണ്. ഇതാണ് സ്വകാര്യ സ്‌കൂളില്‍ കുട്ടികള്‍ അധികമായി ചേരാന്‍ കാരണമായത്.

സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാളേറെ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍സ് കൗണ്‍സില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു കുട്ടിയെ സ്‌കൂളില്‍ അയക്കുന്നതിനായി മാതാപിതാക്കള്‍ പ്രതിവര്‍ഷം 15,500 പൗണ്ട് വരെ ചെലവാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. റെക്കോര്‍ഡ് ഫീസ് വര്‍ദ്ധനവാണിത്.

തങ്ങളുടെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ എല്ലാവരും സമ്പന്നരല്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരമപ്രധാനമായ സ്ഥാനം നല്‍കണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് ഇത്തരത്തില്‍ അധിക പണം മുടക്കി കുട്ടികളെ സ്‌കൂളില്‍ അയക്കുന്നതെന്ന് ഐഎസ്‌സി ചെയര്‍മാന്‍ ബര്‍ണബി ലെനെന്‍ ടെലഗ്രാഫ് പത്രത്തോട് പറഞ്ഞു. മിഡില്‍ ക്ലാസ് ഫാമിലി ആണെങ്കില്‍ അവരുടെ കുടുംബ ബജറ്റിനെ ആകെ താറുമാറാക്കുന്ന ഒന്നാണ്. കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് വേണ്ടി വരുന്ന ചെലവുകള്‍. മാതാപിതാക്കള്‍ രണ്ടു പേരും ജോലി ചെയ്യുന്നവരാണെങ്കില്‍ ഒരാളുടെ ശമ്പളം പൂര്‍ണമായും വിദ്യാഭ്യാസ ചെലവുകള്‍ക്കായി മാറ്റി വെയ്‌ക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.

കൗണ്‍സിലിന്റെ വാര്‍ഷിക സര്‍വേയില്‍ കാണുന്നത് 517,113 ആളുകള്‍ ഐഎസ്‌സി സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്നാണ്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് നോക്കുമ്പോള്‍ 5000 കുട്ടികള്‍ അധികമായുണ്ട്. 1974 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും അധികം കുട്ടികള്‍ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നത് ഇക്കൊല്ലമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.