1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2017

സ്വന്തം ലേഖകന്‍: ഭീകരതയ്ക്ക് പ്രോത്സാഹനം നല്‍കുന്നു, അല്‍ ജസീറ ഉള്‍പ്പെടെ 21 വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് ഈജിപ്ത്. മുഖ്യധാര ദൃശ്യമാധ്യമമായ അല്‍ ജസീറയുടെ വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെയുള്ളവയെ ഒറ്റയടിക്ക് നിരോധിച്ചത് കടുത്ത വിമര്‍ശനമാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മീഡിയാ ഗ്രൂപ്പാണ് അല്‍ ജസീറ.

വെബ്‌സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വിവരം രാജ്യത്തെ ന്യൂസ് ഏജന്‍സിയായ ‘മെന’യും സുരക്ഷാ ഏജന്‍സികളുമാണ് പുറത്ത് വിട്ടത്. വെബ്‌സൈറ്റുകളുടെ പേരു വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്ത് വിട്ടില്ലെങ്കിലും ന്യൂസ് ഏജന്‍സിയായ ‘റോയ്‌ടേഴ്‌സ്’ പ്രാദേശിക ഈജിപ്ഷ്യന്‍ മാധ്യമങ്ങളും അല്‍ ജസീറയും ഉള്‍പ്പെടെ അഞ്ച് മാധ്യമങ്ങള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനം നഷ്ടമായിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖത്തറില്‍ നിന്നു സാമ്പത്തിക സഹായം ലഭിക്കുന്നതോ തീവ്രനിലപാടുകള്‍ പുലര്‍ത്തുന്ന മുസ്ലീം ബ്രദര്‍ഹുഡുമായി ബന്ധമുള്ളതോ ആയ ചാനലുകളെ തിരഞ്ഞു പിടിച്ചാണ് വിലക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ലെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന 21 സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കാര്യം സ്ഥിരീകരിച്ചു. ഈ വെബ്‌സൈറ്റുകള്‍ക്കു നേര്‍ക്ക് നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.