1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2019

സ്വന്തം ലേഖകന്‍: ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകള്‍ പുതുക്കി ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ കേരളത്തിലെ പ്രളയക്കെടുതി മലയാളി പ്രവാസികളുടെ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ഖത്തറില്‍ പള്ളികളും ഈദ്ഗാഹുകളുമായി 388 ഇടങ്ങളിലാണ് പെരുന്നാള്‍ നമസ്‌കാരത്തിനുള്ള സൌകര്യമൊരുക്കിയിട്ടുള്ളത്. അറുപത്തിയേഴ് പള്ളികളും മൈതാനങ്ങളും സ്ത്രീകള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. എല്ലായിടങ്ങളിലും വാഹനത്തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

വിവിധ ഇടങ്ങളില്‍ പ്രമുഖ പണ്ഡിതര്‍ മലയാളം ഖുതുബാ പരിഭാഷയും നിര്‍വഹിക്കുന്നുണ്ട്. ഓഗസ്റ്റ് 11 ഞായര്‍ മുതല്‍ 15 വ്യാഴം വരെയുള്ള അഞ്ച് ദിവസമാണ് പൊതു അവധി. വെള്ളിയും ശനിയും അവധിയായതിനാല്‍ ഫലത്തില്‍ ഏഴ് ദിവസം അവധിയുണ്ടാകും. എന്നാല്‍ കേരളത്തിലെ പ്രളയക്കെടുതി മലയാളികളായ പ്രവാസികളുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. വിവിധ പള്ളികളിലും ഗാഹുകളിലും നാടിനായുള്ള പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളുമുണ്ടാകും.

അവധിയുള്ള ഏഴ് ദിവസങ്ങളിലും പൊതുജനാരോഗ്യ കേന്ദ്രമായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ എല്ലാ അടിയന്തിര സേവനങ്ങളും പതിവുപോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ സേവന സുരക്ഷാ വകുപ്പുകളുടെയും സേവനം പെരുന്നാള്‍ അവധിദിനങ്ങളില്‍ ലഭ്യമാകുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല