1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2017

സ്വന്തം ലേഖകന്‍: സൗദി അറേബ്യ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍. ഒമാനില്‍ മാസപ്പിറവി കാണാത്തതിനാല്‍ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍.കേരളത്തില്‍ മാസപ്പിറവി കാണാത്തതിനാല്‍ തിങ്കളാഴ്ച ആയിരിക്കും ചെറിയ പെരുന്നാളെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചിരുന്നു.

അതേസമയം കാസര്‍കോട് ജില്ലയിലെ മൂന്നിടങ്ങളില്‍ നാളെ ആയിരിക്കും പെരുന്നാളെന്നും അറിയിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, ചെമ്പിരിക്ക, പളളിക്കര എന്നി സ്ഥലങ്ങളിലാണ് നാളെ പെരുന്നാള്‍. കര്‍ണാടകയോട് അടുത്തുകിടക്കുന്ന സ്ഥലങ്ങളില്‍ മാസപ്പിറവി കണ്ടതിനാലാണ് ഇത്. കര്‍ണാടകയിലെ ഭട്കല്‍, ഉടുപ്പി, മംഗളൂരു എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടതിനാല്‍ നാളെ ആയിരിക്കും ചെറിയ പെരുന്നാള്‍.

സൗദി സുപ്രീം കോടതിയാണ് മാസപ്പിറവി കണ്ട വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റിയാദ് മേഖലയിലെ മജ്മഅ സര്‍വകലാശാലയിലെ വാനനിരീക്ഷണ വിഭാഗവും തുമൈറിലെ മാസപ്പിറ നിരീക്ഷണ സമിതിയും ശനിയാഴ്ച അസ്തമയത്തിന് ശേഷം മാസപ്പിറവി കണ്ടതായി സാക്ഷ്യം ബോധിപ്പിച്ചിരുന്നു. റംദാന്‍ 29ന് ശനിയാഴ്ച അസ്തമയ ശേഷം മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി നേരത്തെ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

ഈദുല്‍ ഫിത്‌റിനോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങള്‍ക്കും ലോകമുസ്‌ലിംകള്‍ക്കും സല്‍മാന്‍ രാജാവ് ഐശര്യത്തിന്റെയും സമൃദ്ധിയുടെയും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ചന്ദ്രപ്പറവി വീക്ഷിക്കാനായി നിയോഗിച്ച സമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഔഖാഫ് മതകാര്യ മന്ത്രാലയമാണ് തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.