1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2015

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വോട്ടിങ്ങിന് അപാര സാധ്യതകള്‍ ആണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഇന്ത്യക്കകത്തും പുറത്തും ഉള്ള വോട്ടര്‍മാര്‍ക്ക് ഇന്റര്‍നെറ്റ് വഴി വോട്ട് രേഖപ്പെടുത്താന്‍ കഴിയുമെന്ന് കമ്മീഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്റര്‍നെറ്റ് വോട്ടിങ്ങിന്റെ ആദ്യ ഘട്ടമായി ഇന്റര്‍നെറ്റ് വോട്ടര്‍ പട്ടിക തയ്യാറാക്കും. നിലവിലുള്ള വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ പരിഹരിച്ചാണ് ഇന്റര്‍നെറ്റ് വോട്ടര്‍ പട്ടിക തയ്യാറാക്കുക.

എന്നാല്‍ ഇതിന് സാങ്കേതിക സൗകര്യങ്ങളും, കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീനവും ആവശ്യമാണ്. അതിനായി തുകയും വകയിരുത്തേണ്ടതുണ്ട്.

പുതിയ തലമുറയെയാണ് ഇന്റര്‍നെറ്റ് വോട്ടിങ്ങിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും കമ്മീഷന്‍ വിശദീകരിച്ചു. നിലവിലുള്ള വോട്ടിങ്ങ് പ്രക്രിയ ഏറെ ദൂരം യാത്ര ചെയ്ത്, ഏറെ നേരം വെയിലത്തും മഴയത്തും കാത്തു നിന്ന് വോട്ട് രേഖപ്പെടുത്തേണ്ട അവസ്ഥ ചിലര്‍ക്കെങ്കിലും ഉണ്ടാക്കുന്നുണ്ട്.

എന്നാല്‍ സമയും, ഊര്‍ജവും ലാഭിക്കാവുന്ന, അനായാസമായും സൗകര്യപ്രദമായും വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന ഇന്റര്‍നെറ്റ് വോട്ടിങ്ങ് രാജ്യത്തെ യുവജനങ്ങള്‍ ആവേശത്തോടെ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ എന്നു മുതലാണ് ഇന്റര്‍നെറ്റ് വോട്ടിങ്ങ് സമ്പ്രദായം നടപ്പിലാക്കുകയെന്ന് കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.