1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2018

സ്വന്തം ലേഖകന്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നിയസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മധ്യപ്രദേശ്, മിസോറം വോട്ടെടുപ്പ് നവംബര്‍ 28ന്; തെലങ്കാനയിലും രാജസ്ഥാനിലും ഡിസംബര്‍ 7ന്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്.

രണ്ട് ഘട്ടമായിട്ടായിരിക്കും ചത്തീസ്ഗഢില്‍ വോട്ടെടുപ്പ്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 12 നും രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 20 നും നടക്കും. മിസോറാമിലും മധ്യപ്രദേശിലും നവംബര്‍ 28 ന് ഒറ്റത്തവണയായാണ് തെരഞ്ഞെടുപ്പ് നടക്കുക.

രാജസ്ഥാനിലും തെലുങ്കാനയിലും ഡിസംബര്‍ 7നാണ് തെരഞ്ഞെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന് നടക്കും. ഈ അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

എല്ലാ മണ്ഡലങ്ങളിലും സ്ത്രീകള്‍ക്ക് മാത്രമായി ഒരു ബൂത്ത് ഉണ്ടാകും. ജനുവരി 15ന് മുന്‍പ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ ഒ.പി റാവത്ത് അറിയിച്ചു. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തണം. ഇതിനായി പ്രത്യേക കോളം ഉണ്ടാകുമെന്നും കമ്മീഷന്‍ പറഞ്ഞു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.