1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2016

സ്വന്തം ലേഖകന്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം, സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴ. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വെള്ളാപ്പള്ളി നടേശനും, ഒ രാജഗോപാലുമാണ് ട്രോളുകളുടെ പ്രധാന ഇര. കേരളത്തില്‍ ആദ്യമായി താമര വിരിയിച്ച് അക്കൗണ്ട് തുറന്നെങ്കിലും ഒ. രാജഗോപാലിനെ വിടാതെ കൂടിയിരിക്കുകയാണ് ട്രോള്‍ ദൈവങ്ങള്‍.

സപ്ലിക്കാരുടെ കണ്‍കണ്ട ദൈവം, കേരളത്തിലെ ഡികാപ്രിയോ തുടങ്ങിയ വിശേഷണങ്ങളാണ് ട്രോളന്‍മാര്‍ രാജഗോപാലിന് ചാര്‍ത്തിക്കൊടുക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ശ്രീശാന്തും പരാജയം രുചിച്ച ജഗദീഷും ഭീമന്‍ രഘുവും ട്രോള്‍ പോസ്റ്റുകളില്‍ കഥാപാത്രങ്ങളാണ്. അല്ലേലും ആര്‍ക്കും വേണം ഈ സോമാലിയ എന്നാണ് മുഖ്യമന്ത്രി കഥാപാത്രമായ ഒരു ട്രോളില്‍ പറയുന്നത്.

എല്‍.ഡി.എഫ് വിജയിച്ചതിന് തെളിവ് ചോദിക്കുന്ന മുഖ്യമന്ത്രിയെയും ട്രോള്‍ പോസ്റ്റുകളില്‍ കാണാം. പ്രചരണത്തിനിടെ കിണറ്റില്‍ ഇറങ്ങിയ നികേഷ് വോട്ടിങ് യന്ത്രത്തില്‍ കയറി വോട്ട് പരിശോധിക്കുന്ന ട്രോളും ഹിറ്റാണ്. മുന്നണികളുടെ പിന്തുണയില്ലാതെ ഒറ്റയ്ക്ക് വിജയിച്ച പി.സി ജോര്‍ജാണ് ഇന്ന് ട്രോള്‍ പോസ്റ്റുകളിലെ രജനീകാന്ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.