1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2019

സ്വന്തം ലേഖകന്‍: ഒരു വലിയ ഉല്‍ക്ക ഭൂമിയില്‍ പതിക്കുമെന്നും അതിനെ തടയാന്‍ ഭൂമിയ്ക്കാവില്ലെന്നും പ്രവചിച്ച് സ്‌പേസ് എക്‌സ് സ്ഥാപകനും സിഇഓയുമായ ഇലോണ്‍ മസ്‌ക്. നിലവിലുള്ള ബഹിരാകാശ പ്രതിരോധ സംവിധാനങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകള്‍ ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ 2029 ഓടെ ഭൂമിയ്ക്ക് സമീപത്തുകൂടി കടന്നുപോവാനിരിക്കുന്ന 99942 അപോഫിസ് ഉല്‍ക്കയെ കുറിച്ചുള്ള ട്വീറ്റിലാണ് ഭാവിയില്‍ ഭൂമി നേരിടാന്‍ പോവുന്ന വിപത്തിനെ കുറിച്ച് മസ്‌ക് പ്രവചിക്കുന്നത്.

99942 അപോഫിസ് ഉല്‍ക്കയെ പറ്റി പ്രത്യേകിച്ച് ആശങ്കപ്പെടാനില്ല. എന്നാല്‍ ഒരു വലിയ ഉല്‍ക്ക ക്രമേണ നമ്മുടെ ഭൂമിയില്‍ പതിക്കും അത് തടയാന്‍ നിലവില്‍ നമുക്ക് ഒരു പ്രതിരോധ സംവിധാനവുമില്ല.

നാസയുടെ കണക്കുപ്രകാരം 99942 അപോഫിസ് 2029 ഏപ്രില്‍ 13 നാണ് ഭൂമിയെ കടന്നുപോവുക. പത്ത് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന സംഭവമാണെങ്കിലും ശാസ്ത്രലോകം അതിനുള്ള തയ്യാറെടുപ്പുകളിലാണ്.

ഭൂമിയ്ക്ക് ഭീഷണി സാധ്യതയുള്ള 2000 ഉല്‍ക്കകളില്‍ ഒന്നാണ് 99942 അപോഫിസ്. ഭൂമിയോടടുത്ത് 19000 മൈല്‍ അല്ലെങ്കില്‍ 31000 മൈല്‍ അകലെ ഇത് എത്തുമെന്നാണ് കണക്കാക്കുന്നത്. ചില ബഹിരാകാശ വാഹനങ്ങള്‍ ഭൂമിയെ വലം വെയ്ക്കുന്ന ദൂരപരിധിയാണിത്.

അപോഫിസ് ഉല്‍ക്ക ഭൂമിയില്‍ പതിച്ചാല്‍ വടക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരം മുഴുവന്‍ തുടച്ചും നീക്കുംവിധം ശക്തമായ സുനാമിഉണ്ടാകുമെന്ന് ശാസ്ത്രജ്ഞനായ നീല്‍ ഡിഗ്രാസ് ടൈസണ്‍ പറയുന്നു.

99942 അപോഫിസിനെ കൂടാതെ 1990 എംയു എന്നൊരു ഉല്‍ക്കയും ഭൂമിയ്ക്ക് അപകടകരമാവും വിധം സമീപത്തുകൂടി കടന്നുപോവാനിരിക്കുകയാണ്. 2027 ല്‍ ഇത് സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല