1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2019

സ്വന്തം ലേഖകന്‍: ദുബായില്‍നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പറക്കാന്‍ ടിക്കറ്റ് നിരക്കില്‍ ഇളവുകളുമായി എമിറേറ്റ്‌സ്. വിവിധ സ്ഥലങ്ങളിലേക്കുള്ള ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഇളവുണ്ട്.

കൊച്ചിയിലേക്ക് 795 ദിര്‍ഹവും (15,494 രൂപ) തിരുവനന്തപുരത്തേക്ക് 825 ദിര്‍ഹവുമാണ് (16,078 രൂപ) ദുബായില്‍നിന്ന് പോയിവരാനുള്ള നിരക്ക്. കൊച്ചിയിലും തിരുവനന്തപുരത്തേക്കുമുള്ള നിരക്കിളവ് അടുത്ത 12 ദിവസത്തേക്ക് കൂടി ലഭിക്കും. മേയ് 31 വരെയാണ് ഈ ടിക്കറ്റില്‍ യാത്രചെയ്യാനുള്ള കാലാവധി .

മുംബൈ 825 ദിര്‍ഹം, ഡല്‍ഹി 825 ദിര്‍ഹം, ചെന്നൈ 855 ദിര്‍ഹം, ഹൈദരാബാദ് 935 ദിര്‍ഹം, ബെംഗളൂരു 875 ദിര്‍ഹം, അഹമ്മദാബാദ് 975 ദിര്‍ഹം, കൊല്‍ക്കത്ത 1305 ദിര്‍ഹം എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള നിരക്ക്. ബാങ്കോക്ക്, ന്യൂയോര്‍ക്ക്, ഇസ്‌ലമാബാദ്, ആതന്‍സ്, മനില, സിങ്കപ്പൂര്‍, റോം, പാരീസ്, വെനീസ്, ഫുകറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കും നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.