1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2016

സ്വന്തം ലേഖകന്‍: ഗെയിം ഓഫ് ത്രോണിന് മികച്ച പരമ്പരക്കുള്ള എമ്മി പുരസ്‌കാരം, പുരസ്‌കാര വേദിയില്‍ താരമായി പ്രിയങ്ക ചോപ്ര. മികച്ച ടിവി പരമ്പരക്കുള്ള 68 മത് എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ എച്ച്ബിഒയുടെ ഗെയിം ഓഫ് ത്രോണ്‍ മികച്ച പരമ്പരക്കുള്ള പുരകാരം സ്വന്തമാക്കി. ഈ പരമ്പരക്കു 38മത്തെ എമ്മിയാണിത്. 37 എമ്മികള്‍ നേടിയ ഫ്രേസിയറിന്റെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാകുകയും ചെയ്തു.

കോമഡി വിഭാഗത്തില്‍ വീപ് അവാര്‍ഡിന് അര്‍ഹമായി. മികച്ച നടനായി റമി മാലേക്(മിസ്റ്റര്‍ റോബോട്ട്) മികച്ച നടിയായി താത്യാന മസ്‌ലാനി (ഓര്‍ഫന്‍ ബ്ലാക്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കോമഡി വിഭാഗത്തില്‍ ജഫ്‌റി ടാംബോര്‍ മികച്ച നടനും ജൂലിയാ ലൂയി ഡ്രെയിഫുസ് മികച്ച നടിയുമായി.

പ്രശസ്ത ഹാസ്യ താരം ജിമ്മി കിമ്മേല്‍ ആയിരുന്നു പുരസ്‌കാര ദാന ചടങ്ങിന്റെ അവതാരകന്‍. ‘ദി പീപ്പിള്‍ വേഴ്‌സസ് ഒ.ജെ.സിംപ്‌സണി’ലെ അഭിനയത്തിന് റെജീന കിങ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

മിനി സീരീസ് അല്ലെങ്കില്‍ മൂവി വിഭാഗത്തില്‍ എഫ്എക്‌സ് ചാനല്‍ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന ‘ദി പീപ്പിള്‍ വേഴ്‌സസ് ഒ.ജെ.സിംപ്‌സണ്‍, അമേരിക്കന്‍ ക്രൈം സ്റ്റോറി’ അര്‍ഹമായി. ടിവി മൂവി പുരസ്‌കാരം ‘ഷെര്‍ലക്: ദി അഡോമിനബിള്‍ ബ്രൈഡും’ വെറൈറ്റി ടോക് സീരീസ് പുരസ്‌കാരം ‘ലാസ്‌റ് വീക്ക് ടുനൈറ്റ് വിത് ജോണ്‍ ഒലിവറും’ നേടി.

‘ട്രാന്‍സ്!പെരന്റി’ലൂടെയാണ് ജെഫ്‌റി ടാമ്പര്‍ മികച്ച ഹാസ്യതാരമായത്. കേര്‍ട്ട്!നി ബി. വാന്‍സ് മികച്ച നടനായും സാറാ പോല്‍സണ്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച റിയാലിറ്റി മല്‍സരത്തിനുള്ള പുരസ്‌കാരം എന്‍ബിസിയില്‍ സംപ്രേഷണം ചെയ്യുന്ന ‘ദി വോയ്!സ്’ നേടി. റുപേള്‍ ചാള്‍സാണ് മികച്ച റിയാലിറ്റി ഷോ അവതാരകന്‍. മികച്ച കോമഡി രചനക്ക് അസിസ് അന്‍സാരിയും അലന്‍ യങും അര്‍ഹരായി.

കഴിഞ്ഞ ഓസ്‌കാര്‍ വേദിയിലെന്ന പോലെ അതിഥിയായെത്തിയ പ്രിയങ്ക എമ്മി പുരസ്‌കാര വേദിയിലും താരമായി. പുരസ്‌കാര ദാന ചടങ്ങിലേക്ക് ചുവന്ന ഗൗണ്‍ ധരിച്ചെത്തിയ പ്രിയങ്ക ഫാഷന്‍ നിരൂപകരുടെ മനംകവര്‍ന്നു.

ദ നൈറ്റ് മാനേജര്‍ എന്ന ടെലിവിഷന്‍ സീരീസ് സംവിധാനം ചെയ്ത സൂസന്‍ ബീര്‍ന് നായിക ടോം ഹിഡില്‍ടണ്ണിനൊപ്പം പ്രിയങ്ക പുരസ്‌കാരം സമ്മാനിക്കുകയും ചെയ്തു. അമേരിക്കന്‍ ടെലിവിഷന്‍ ത്രില്ലര്‍ സീരീസായ ക്വാണ്ടിക്കോയിലൂടെയാണ് പ്രിയങ്ക പരമ്പരകളില്‍ സജീവമായത്. 2017 ല്‍ പുറത്തിറങ്ങാനിരിക്കുന്ന ആക്ഷന്‍ കോമഡി ചിത്രമായ ബേ വാച്ചിലൂടെ ഹോളിവുഡിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രിയങ്ക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.