1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2018

സ്വന്തം ലേഖകന്‍: പറക്കുന്നതിനിടെ വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് തകര്‍ന്ന ജനലിലൂടെ പുറത്തേക്ക് തെറിച്ച യാത്രക്കാരിക്ക് ദാരുണാന്ത്യം. ഭൂമിയില്‍നിന്ന് 32,000 അടി ഉയരത്തില്‍ പറക്കവേ അടര്‍ന്നുപോയ വിമാനജനാലയിലൂടെ പാതിദേഹം പുറത്തായ ജെന്നിഫര്‍ റിയോര്‍ഡന്‍ എന്ന വിമാന ജീവനക്കാരിക്കാണ് ജീവന്‍ നഷ്ടമായത്.

ജെന്നിഫറിനെ രണ്ടു സഹയാത്രികര്‍ ചേര്‍ന്ന് അകത്തേക്കു വലിച്ചിട്ട് പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും വിമാനത്തിന്റെ പൊട്ടിത്തെറിച്ച എന്‍ജിന്‍ ഭാഗങ്ങള്‍ ദേഹത്തുകൊണ്ട് അതീവഗുരുതരമായി പരുക്കേറ്റതിനാല്‍ പിന്നീടു മരണത്തിനു കീഴടങ്ങുകയായിരുന്നു.

148 യാത്രക്കാരുമായി ന്യൂയോര്‍ക്കില്‍നിന്നു ഡാലസിലേക്കു പറന്ന സൗത്ത്!വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനത്തിലാണ് നാടകീയമായ സംഭവം. വിമാനത്തിന്റെ എന്‍ജിനുകളിലൊന്ന് യാത്രയ്ക്കിടെ പൊട്ടിത്തെറിച്ച് ഫാന്‍ ബ്ലെയ്ഡ് അതിവേഗത്തില്‍ ജനാലയില്‍ വന്നിടിക്കുകയായിരുന്നു. തകര്‍ന്ന ജനാലയുടെ തൊട്ടടുത്ത സീറ്റിലിരുന്ന ജെന്നിഫര്‍ പുറത്തേക്കു വലിച്ചെടുക്കപ്പെട്ടു.

അതിശക്തമായ കാറ്റില്‍ അരയ്ക്കു മുകളിലുള്ള ഭാഗം വിമാനത്തിന്റെ പുറത്തായി ഉടക്കിനിന്നു. മറ്റു യാത്രക്കാര്‍ അന്ധാളിച്ചു നില്‍ക്കെ, സാഹസികരായ രണ്ടു സഹയാത്രികര്‍ അവരെ ഏറെ പണിപ്പെട്ടു വിമാനത്തിനുള്ളിലേക്കു വലിച്ചിട്ടു. പക്ഷേ, അപ്പോഴേക്കും ജെന്നിഫറിന് മാരകമായി പരുക്കേറ്റിരുന്നു.

ഗുരുതരമായി കേടുപാടുപറ്റിയ വിമാനം ക്യാപ്റ്റനായ വനിതാ പൈലറ്റ് ടമി ജോ ഷുള്‍ട്‌സിന്റെ നേതൃത്വത്തില്‍ ഉടന്‍ ഫില!ഡല്‍ഫിയ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. യുഎസ് നാവികസേനയില്‍ യുദ്ധവിമാന പൈലറ്റ് ആയിരുന്ന ടമിയുടെ മനസ്സാന്നിധ്യമാണു മറ്റു യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.