1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2018

സ്വന്തം ലേഖകന്‍: പിസായിലെ ചെരിഞ്ഞ ഗോപുരം ‘നിവരുന്നു’; തെളിവുകളുമായി എഞ്ചിനീയര്‍. ഇറ്റലിയിലെ പ്രശസ്തമായ പിസായിലെ ചെരിഞ്ഞ ഗോപുരം ചെരിയുന്നത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്ന് എന്‍ജിനീയര്‍ റോബര്‍ട് സെല കണക്കുകള്‍ നിരത്തി സ്ഥാപിക്കുന്നു. 57 മീറ്റര്‍ ഉയരമുള്ള ഗോപുരം ചരിയുന്നതിന്റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.

1173ലാണ് പിസാ കത്തീഡ്രലിന്റെ മണിമാളികയായ ഈ ഗോപുരത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 1370ല്‍ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ഗോപുരത്തിന്റെ ചെരിവ് രണ്ടു ഡിഗ്രിയായിരുന്നു. ഗോപുരം അപകടനിലയിലായതിനെ തുടര്‍ന്ന് 1990 മുതല്‍ 11 വര്‍ഷത്തേക്ക് സന്ദര്‍ശകരെ നിരോധിച്ചിരുന്നു.

1990ല്‍ ഗോപുരത്തിന്റെ ചെരിവ് 5.5 ഡിഗ്രിയായിരുന്നു. 19992001 കാലഘട്ടത്തില്‍ 0.5 ഡിഗ്രി ചെരിവ് കുറയ്ക്കാനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ചരിയുന്ന ഭാഗത്തെ ഇളക്കമുള്ള മണ്ണ് നീക്കി പകരം കുഴലുകള്‍ എന്‍ജിനീയര്‍മാര്‍ സ്ഥാപിച്ചു.

2001നു ശേഷം ഗോപുരം 41 സെന്റീമീറ്റര്‍ നേരയായിട്ടുണ്ടെന്ന് 25 വര്‍ഷമായി ചെരിവ് അളക്കുന്ന പിസ സര്‍വകലാശാലയിലെ നുണ്‍സിയാന്റെ സ്‌ക്വീക്ലിയ പറയുന്നു. നാലു വലിയ ഭൂചലനങ്ങളുണ്ടായിട്ടുണ്ടെങ്കിലും പിസാ ഗോപുരം താഴെ വീണില്ലെന്നാണ് റോമ ട്രെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.