1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2020

സ്വന്തം ലേഖകൻ: ഉയർന്ന തോതിl കൊവിഡ് വ്യാപനമുള്ള രാജ്യങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലെത്തുന്ന യാത്രക്കാർ കൊറോണ വൈറസ് ടെസ്റ്റിൽ നെഗറ്റീവായാൽ ക്വാറന്റീൻ 14 ദിവസത്തിൽ നിന്ന് അഞ്ച് ദിവസമാക്കി കുറയ്ക്കാം. മാത്രമല്ല യാത്രക്കാർ‌ സ്വറ്റ്ഞം ചെലവിൽ പരിശോധന നടത്തേണ്ടി വരും. സർക്കാർ പട്ടികയിലുള്ള സ്വകാര്യ ലാബുകളിലാണ് ടെസ്റ്റ് നടത്തേണ്ടത് എന്നതിനാലാണിത്. 65 പൌണ്ടിനും 120 പൌണ്ടിനും ഇടയിലാണ് ടെസ്റ്റ് നിരക്കുകൾ.

ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റങ്ങൾ കൊവിഡ് കാലത്ത് എൻ‌എച്ച്‌എസിനു മേൽ അധിക സമ്മർദ്ദം ചെലുത്താതെ തന്നെ വിദേശ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

“ഈ മഹാമാരിയുടെ കാലത്ത് യാത്രകൾ ശ്രദ്ധാപൂർവ്വവും സന്തുലിതവുമാണെന്ന് ഉറപ്പുവരുത്താൻ ഈ പദ്ധതി സഹായിക്കും. പൊതുജനങ്ങളെ സുരക്ഷിതമായി യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അന്താരാഷ്ട്ര യാത്രകൾ വർദ്ധിപ്പിക്കുന്നതിനും നമുക്ക് എന്തു ചെയ്യാനാകുമെന്ന് ആലോചിക്കേണ്ടതുൺയ്യ്,” ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു.

“പുതിയ മാറ്റങ്ങൾ കൂടുതൽ സ്വതന്ത്രമായി യാത്ര ചെയ്യാനും പ്രിയപ്പെട്ടവരെ കാണാനും അന്താരാഷ്ട്ര ബിസിനസ് യാത്രകൾ തുടരാനും ജനങ്ങളെ അനുവദിക്കും. അഞ്ചാം ദിവസം കൊവിഡ് ടെസ്റ്റ് നടത്താൻ ആളുകൾക്ക് അവസരം നൽകുന്നതിലൂടെ “ അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ക്വാറന്റീൻ കാലാവധി കുറയ്ക്കുന്നത് ഞാണിൽമേൽ കളിയാണെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല വേനൽ അവധിക്കാലത്തിന് മുമ്പായി ഈ സ്കീം നടപ്പിലാക്കണമായിരുന്നു എന്നും വിമർശനം ഉയരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.