1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2018

സ്വന്തം ലേഖകന്‍: പുടിനുമായി ഫുട്‌ബോള്‍ നയതന്ത്ര യുദ്ധത്തിന് തെരേസാ മേയ്; റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ബഹിഷ്‌ക്കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തും. സാലിബറിയില്‍ മുന്‍ റഷ്യന്‍ ചാരനെ നെര്‍വ് ഏജന്റ് ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ റഷ്യയുടെ കരങ്ങളാണെന്ന് തെളിഞ്ഞിരുന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇതിനുള്ള മറുപടി ആവശ്യപ്പെട്ട് തെരേസാ മെയ് റഷ്യക്ക് അന്ത്യശാസനവും നല്‍കിയിരുന്നു.

എന്നാല്‍ ബ്രിട്ടന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ റഷ്യ, ആക്രമണത്തില്‍ റഷ്യക്കു പങ്കുണ്ടെന്നു പറയുന്നത് അസംബന്ധമാണെന്നും സ്‌ക്രിപാലിനെതിരെ പ്രയോഗിച്ച നെര്‍വ് ഏജന്റിന്റെ സാമ്പ്ള്‍ ബ്രിട്ടന്‍ നല്‍കാത്തപക്ഷം അന്വേഷണവുമായി സഹകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഉപരോധമുള്‍പ്പെടെയുള്ള നടപടികള്‍ റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് ബ്രിട്ടന്‍.

യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളും നാറ്റോയും സഖ്യകക്ഷികളും ബ്രിട്ടന് പൂര്‍ണ്ണ പിന്തുണയുമായൊപ്പമുണ്ട്. അത് പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍. ഈ സമ്മറില്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള നീക്കത്തിലാണ് ബ്രിട്ടന്‍. യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളും ബ്രിട്ടനൊപ്പം അണിനിരന്നാല്‍ ലോകകപ്പ് വന്‍ പരാജയമാകും. ജര്‍മ്മനിയിലെ പ്രമുഖ പത്രമായ ടാബ്ലോയിഡ് ബില്‍ഡ് ചീഫ് എഡിറ്റര്‍ ജൂലിയന്‍ റെയ്ച്ചല്‍റ്റ് ലോകകപ്പ് ബഹിഷ്‌കരിക്കുന്നതിന് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.