1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2015


ഇറേസറുകള്‍ പിശാചിന്റെ ഉപകരണമാണെന്നും അതിനാല്‍ അത് സ്‌കൂളില്‍നിന്ന് വിലക്കണമെന്നും ശാസ്ത്രജ്ഞന്‍. ലണ്ടന്‍ കിംഗ്‌സ് കോളജിലെ വിസിറ്റിംഗ് പ്രൊഫസറായ ഗയ് ക്ലാക്സ്റ്റനാണ് ഇറേസറുകള്‍ ഡെവിളാണെന്ന് പറഞ്ഞത്. കുട്ടികളെ അവരുടെ തെറ്റുകള്‍ ഓര്‍മ്മിപ്പിച്ച് നാണംകെടുത്താന്‍ ഇറേസറുകള്‍ ഇടയാക്കുമെന്നാണ് ഗയ് ക്ലാക്സ്റ്റണ്‍ പറയുന്നത്.

എല്ലാ സ്‌കൂളുകളിലുമുള്ള കുട്ടികളുടെ ഇന്‍സ്ട്രമെന്റ് ബോക്‌സില്‍ ഇറേസറുകള്‍ ഉണ്ടാകും. എന്നാല്‍ ഇത് കുട്ടികളെ അവര് ചെയ്ത തെറ്റുകളെ ഓര്‍മ്മിപ്പിക്കും. തെറ്റുകള്‍ വരുത്തിയാല്‍ ഇറേസര്‍ ഉപയോഗിക്കണം, അതുകൊണ്ട് തെറ്റുകള്‍ വരുത്താന്‍ പാടില്ലെന്ന ധാരണയുണ്ടാക്കും. ഇത് കുട്ടികളെ കൂടുതല്‍ ഇടുങ്ങിയ പാതയിലൂടെ മാത്രം സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുമെന്ന് അദ്ദേഹം പഠനത്തില്‍ പറയുന്നു. കുട്ടികള്‍ വരുത്തിയ തെറ്റ് എന്താണ് എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അധ്യാപകര്‍ തയാറാകണം. പഠനശേഷമുള്ള വലയി ലോകത്തെ നേരിടാന്‍ ഇത് കുട്ടികള്‍ക്ക് സഹായകരമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞന്റെ നിഗമനം.

തെറ്റുകള്‍ നാണക്കേടുണ്ടാക്കുന്ന ഒന്നാണ് എന്ന ധാരണ ഇറേസറുകള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം ഡെയിലി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.