1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2019

വടക്കന്‍ ഇത്യോപ്യന്‍ സ്വയംഭരണ മേഖലയായ അംഹാരയിലെ പ്രസിഡന്റ് അംബാച്യു മെകൊനെനും അദ്ദേഹത്തിന്റെ ഉപദേശകനും അട്ടിമറി ശ്രമത്തിനിടെ കൊല്ലപ്പെട്ടു. മറ്റൊരു സംഭവത്തില്‍ അംഗരക്ഷകന്റെ വെടിയേറ്റ് ഇത്യോപ്യന്‍ സൈനിക മേധാവി സിയര്‍ മെകൊനെന്‍ കൊല്ലപ്പെട്ടു.

പ്രാദേശിക സൈനിക മേധാവി അസമിന്യു സിഗെ നേതൃത്വം കൊടുത്ത അട്ടിമറിശ്രമത്തിലാണ് അംഹാര പ്രസിഡന്റിനും സഹപ്രവര്‍ത്തകര്‍ക്കും വെടിയേറ്റതെന്ന് ഇത്യോപ്യന്‍ പ്രസിഡന്റ് അഭി അഹമ്മദിന്റെ ഓഫിസ് അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നതിനിടെയാണ് അക്രമം. അട്ടിമറിക്കു നേതൃത്വം നല്‍കിയ അസമിന്യു ഒളിവിലാണ്.

കുറച്ചു മണിക്കൂറുകള്‍ക്കുശേഷമാണ് ദേശീയ സുരക്ഷാ സേനയുടെ തലവന്‍ സിയര്‍ മെകൊനെനു നേരെ ആക്രമണമുണ്ടായത്. അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയ മുന്‍ ജനറലും അംഗരക്ഷകന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. വെടിയുതിര്‍ത്ത അംഗരക്ഷകനെ അറസ്റ്റ് ചെയ്തു. 2 ആക്രമണങ്ങള്‍ക്കും പരസ്പരബന്ധമുണ്ടോ എന്നു വ്യക്തമല്ലെന്നു പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.

ശനി വൈകുന്നേരം മുതല്‍ രാജ്യത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കയാണ്. രാജ്യത്ത് ഒന്നാമതുള്ള ഒറോമോ വംശക്കാരനായ അഭി അഹമ്മദ് 2018 ഏപ്രിലിലാണ് അധികാരത്തിലെത്തിയത്. അദ്ദേഹം കൊണ്ടുവരുന്ന പരിഷ്‌കരണങ്ങളോട് എതിര്‍ വിഭാഗത്തില്‍ പെട്ട അംഹാര വംശത്തിനു കടുത്ത എതിര്‍പ്പുണ്ട്. ഇതു പലപ്പോഴും ഇരുകൂട്ടരും തമ്മിലുള്ള വംശീയ സംഘട്ടനങ്ങള്‍ക്കു കാരണമാകുന്നുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല