1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2019

സ്വന്തം ലേഖകന്‍: ‘വൈകിയത് വെറും രണ്ട് മിനിറ്റ്! രക്ഷപ്പെട്ടത് സ്വന്തം ജീവന്‍, മൈ ലക്കി ഡേ!,’ എതോപ്യന്‍ വിമാനദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരന്റെ കുറിപ്പ് വൈറല്‍. രണ്ട് മിനിട്ട് വൈകിയപ്പോള്‍ ജീവന്‍ തന്നെ തിരിച്ച് കിട്ടിയ വിമാന യാത്രക്കാരന്‍ ടിക്കറ്റിന്റെ ചിത്രവുമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. കഴിഞ്ഞ ദിവസമാണ് 157 പേരുടെ മരണത്തിനിടയാക്കി എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണത്.

വിമാനത്തില്‍ യാത്ര ചെയ്ത എല്ലാവരും മരിച്ചിരുന്നു. ടേക്ക് ഓഫ് ചെയ്ത് ആറ് മിനിട്ടിനകം വിമാനം തകര്‍ന്ന് വീണിരുന്നു. 32 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ അപകടത്തില്‍ മരിച്ചത്. നാല് ഇന്ത്യക്കാരും ദുരന്തത്തില്‍ പെട്ടിരുന്നു.ഗ്രീക്കുകാരനായ അന്റോണിസ് മാവ്രോപൊലസ് ആണ് എയര്‍പ്പോര്‍ട്ടിലെത്താന്‍ രണ്ട് മിനിട്ട് വൈകിയതിന്റെ പേരില്‍ ഇന്ന് ജീവിച്ചിരക്കുന്നത്.

തന്റെ ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പങ്കുവെയ്ക്കുന്നത്. കൃത്യസമയത്ത് എത്താത്തതു കൊണ്ട് വിമാനം കിട്ടാത്തതിനാല്‍ തനിക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ അദ്ദേഹം വേറൊരു വിമാനത്തിന് ടിക്കറ്റെടുക്കുകയായിരുന്നു. രണ്ട് മിനിറ്റ് വൈകിയതിനാലാണ് തന്റെ ജീവന്‍ തിരിച്ചു കിട്ടിയതെന്ന സത്യം ഞെട്ടലോടെയാണ് മാവ്രോപൊലസ് ഉള്‍ക്കൊള്ളുന്നത്.

അഡിസ് അബാബയില്‍ നിന്ന് കെനിയ തലസ്ഥാനമായ നെയ്‌റോബിയിലേക്ക് പോയ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനം ഇന്നലെ രാവിലെയാണ് തകര്‍ന്നത്. പ്രാദേശിക സമയം 8.44നാണ് അപകടമുണ്ടായത്.അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 8.38നാണ് വിമാനം പറന്നുയര്‍ന്നത്. 8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അഡിസ് അബാബയില്‍നിന്ന് 62 കിലോമീറ്റര്‍ അകലെയുള്ള ബിഷോഫ്ടു നഗരത്തിനു സമീപമാണ് അപകടമുണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.