1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2020

സ്വന്തം ലേഖകൻ: ഇത്തിഹാദ് എയർവേയ്സിന്റെ ആദ്യ വിമാനം കണ്ണൂരിലെത്തി. ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിന്റെ സഹകരണത്തോടെ അബുദാബി കെഎംസിസി നടത്തിയ ചാർട്ടേഡ് വിമാനം 174 യാത്രക്കാരുമായി ഇന്നലെ വൈകിട്ട് കണ്ണൂരിലിറങ്ങി. വാട്ടർഗൺ സല്യൂട്ട് നൽകിയാണ് ഇത്തിഹാദ് വിമാനത്തെയും യാത്രക്കാരെയും കണ്ണൂർ രാജ്യാന്തര വിമാനത്താവളം സ്വീകരിച്ചത്.

ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ആക്ടിങ് പ്രസിഡന്റ് ടി.കെ. അബ്ദുൽ സലാം, ട്രഷറർ ഹംസ നടുവിൽ, ബി.സി. അബുബക്കർ, കെഎംസിസി സംസ്ഥാന ഭാരവാഹികളായ അസീസ് കാളിയാടൻ, ഇ.ടി.എം. സുനീർ, എ. സഫീഷ്, ആലം കണ്ണൂർ, അബ്ദുല്ല കാക്കുനി, അബ്ദുൽ ഖാദർ ഒളവട്ടൂർ എന്നിവർ യാത്രയാക്കാൻ എത്തി.

കൊവിഡ് –19 പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ കുടുങ്ങിയവര്‍ക്ക് നാട്ടിലെത്താന്‍ അവസരമൊരുക്കി ദുബായിലെ പ്രവാസി മലയാളി വനിതകൾ. കെഎംസിസി വനിതാ വിങ്ങാണ് നാട്ടിലേക്ക് വിമാന സർവീസ് ഏർപ്പെടുത്തിയത്. ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍-2ല്‍ നിന്നു കണ്ണൂരിലേയ്ക്കാണ് വിമാനം.

വനിതകളും കുട്ടികളും ഉള്‍പ്പെടെ 168 പേരാണ് യാത്രക്കാർ. കഴിഞ്ഞ ആഴ്ചകളില്‍ നാട്ടിലേക്ക് പോയ മലയാളികളും അല്ലാത്തവര്‍ക്ക് വനിതാ വിഭാഗം കൈത്താങ്ങായിരുന്നു. കൊവിഡ് കാലത്തു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ഭക്ഷണ കിറ്റുകളും മരുന്നുകളും സൗജന്യ ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയും ശ്രദ്ധേയരായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.